രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യകിരീടനേട്ടത്തിനരികിലാണ് കേരള ടീം. ഇക്കുറി ഫൈനലില്‍ വിദര്‍ഭയെ നേരിടുമ്പോള്‍ കേരളത്തിന് മുന്നിലുള്ള വലിയ വെല്ലുവിളികളില്‍ ഒന്ന് വിദര്‍ഭയുടെ മലയാളി താരമായ കരുണ്‍ നായരാണ്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ അവിശ്വസനീയമായ പ്രകടനമായിരുന്നു കരുണ്‍ നടത്തിയത്. ഇക്കുറി ഫൈനലില്‍ കേരളത്തെ നേരിടുമ്പോള്‍ വിജയപ്രതീക്ഷയിലാണ് വിദര്‍ഭ താരമായ കരുണ്‍ നായര്‍.
കേരളത്തിനെതിരായ ഫൈനല്‍ കളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കരുണ്‍ നായര്‍ പറയുന്നു. സീസണില്‍ ടീമിനും വ്യക്തിപരമായി തമിക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. ഫൈനലിലും അത് തുടരാനാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക ടീം വിട്ടപ്പോള്‍ കേരളത്തിനായി കളിക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഭാവിയില്‍ കേരളത്തിനായി കളിക്കാനാകുമെന്നാണ് പ്രതീക്ഷ. കേരളം മികച്ച ടീമാണ് ഫൈനല്‍ പോരാട്ടം കടുത്തതാകുമെന്നാണ് കരുതുന്നത്. രഞ്ജി ഫൈനല്‍ മത്സരത്തിന് മുന്‍പായി 24 ന്യൂസിനോട് താരം പറഞ്ഞു.