Ranji Trophy Final, Kerala vs Vidarbha: കേരളം പെട്ടു ! വിദര്‍ഭയ്ക്കു 37 റണ്‍സ് ലീഡ്
109 പന്തില്‍ 52 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയാണ് ഇപ്പോള്‍ ക്രീസില്‍
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനു തിരിച്ചടി. ഒന്നാം ഇന്നിങ്‌സില്‍ 37 റണ്‍സ് ലീഡ് വഴങ്ങി. വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 ലേക്ക് ബാറ്റ് വീശിയ കേരളം 342 നു ഓള്‍ഔട്ട് ആയി.
കേരളത്തിനു വേണ്ടി നായകന്‍ സച്ചിന്‍ ബേബി 235 പന്തില്‍ 98 റണ്‍സ് നേടി ടോപ് സ്‌കോററായി. ആദിത്യ സര്‍വാതെ 185 പന്തില്‍ 79 റണ്‍സെടുത്തു. അഹമ്മദ് ഇമ്രാന്‍ (83 പന്തില്‍ 37), മുഹമ്മദ് അസറുദ്ദീന്‍ (59 പന്തില്‍ 34), ജലജ് സക്‌സേന (76 പന്തില്‍ 28) എന്നിവരും പൊരുതി.
ഹര്‍ഷ് ദുബെ, പാര്‍ഥ് രേഖാഡെ, ദര്‍ശന്‍ നാല്‍കാണ്ഡെ എന്നിവര്‍ വിദര്‍ഭയ്ക്കായി മൂന്ന് വീതം വിക്കറ്റുകള്‍ നേടി. യാഷ് താക്കൂറിനു ഒരു വിക്കറ്റ്.
മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് സ്വന്തമാക്കിയ വിദര്‍ഭയെ വിജയികളായി പ്രഖ്യാപിക്കും.