Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2025 (17:51 IST)
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കന്നിക്കിരീടം സ്വപ്നം കണ്ടിറങ്ങിയ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ വിദര്‍ഭയുയര്‍ത്തിയ 379 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഓള്‍റൗണ്ടര്‍ ആദിത്യ സര്‍വാതെയുടെയും അഹമ്മദ് ഇമ്രാന്റെയും കൂട്ടുക്കെട്ടിന്റെ ബലത്തില്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ് കേരളം. 66 റണ്‍സുമായി ആദിത്യ സര്‍വാതെയും 7 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.
 
 രണ്ടാം ദിനം ബൗളിംഗ് ആരംഭിച്ച കേരളം വിദര്‍ഭ ബാറ്റര്‍മാരെ ഏറെ നേരം ക്രീസില്‍ സമയം ചെലവഴിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 154 റണ്‍സിനിടെ തന്നെ 2 വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് അഹമ്മദ് ഇമ്രാനും ആദിത്യ സര്‍വാതെയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. ടീം സ്‌കോര്‍ 116ല്‍ നില്‍ക്കെ 37 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ കേരളത്തിന് നഷ്ടമായി. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ഡെ 2 വിക്കറ്റുകളും യാഷ് താക്കൂര്‍ ഒരു വിക്കറ്റുമെടുത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും