Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് എല്ലാം തുടക്കം മാത്രം, തോൽവിയിലും തലയുയർത്തി റാഷിദും സംഘവും, അഫ്ഗാനെ വാഴ്ത്തി സോഷ്യൽ മീഡിയ

Afghan team, Worldcup

അഭിറാം മനോഹർ

, വ്യാഴം, 27 ജൂണ്‍ 2024 (12:23 IST)
ടി20 ലോകകപ്പ് സെമിഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അഫ്ഗാന്‍ പോരാഇകള്‍ ഇത്തവണ മടങ്ങുന്നത് തലയുയര്‍ത്തി തന്നെ. ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ആദ്യമായി പ്രവേശിക്കുക എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയാണ് അഫ്ഗാന്‍ ലോകകപ്പില്‍ നിന്നും മടങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത അഫ്ഗാന്‍ 11.5 ഓവറില്‍ 56 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
 
ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെയും സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയേയും പരാജയപ്പെടുത്തിയാണ് അഫ്ഗാന്‍ സെമി ഫൈനല്‍ വരെ എത്തിയത്. സെമി ഫൈനല്‍ തോറ്റെങ്കിലും ഈ പോരാട്ടവീര്യത്തെ നെഞ്ചേറ്റുകയാണ് ക്രിക്കറ്റ് ലോകം. മത്സരശേഷം അഫ്ഗാന്റെ ടൂര്‍ണമെന്റിലെ നേട്ടങ്ങളെ പറ്റി റാഷിദ് ഖാന്‍ സംസാരിക്കുകയും ചെയ്തു. ഈ ടൂര്‍ണമെന്റ് ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ദക്ഷിണാഫ്രിക്കയെ പോലെ കരുത്തരായ ടീമിനെതിരെയാണ് തോറ്റത്. ഇതൊരു തുടക്കം മാത്രമാണ്. ഏത് ടീമിനെയും തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസം അഫ്ഗാനുണ്ട്. ഒരുപാട് പാഠങ്ങള്‍ ഈ ലോകകപ്പിലൂടെ പഠിക്കാനായി. ഞങ്ങള്‍ക്ക് കഴിവുണ്ട്. കഠിനമായി അദ്ധ്വാനിച്ചുകൊണ്ട് തിരിച്ചുവരും. പ്രത്യേകിച്ച് ബാറ്റിംഗില്‍.  ഈ ലോകകപ്പില്‍ മികച്ച വിജയങ്ങള്‍ നേടാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരെ വേണ്ടവിധത്തില്‍ ബാറ്റ് ചെയ്യാനായില്ല. ടി20 ക്രിക്കറ്റ് അങ്ങനെയാണ്. എല്ലാ സാഹചര്യത്തിലും കളിക്കാന്‍ തയ്യാറാകണം. റാഷിദ് ഖാന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, T20 World Cup 2024: സഞ്ജുവിനെ ബെഞ്ചിലിരുത്തി ഇന്ത്യ വീണ്ടും ഇറങ്ങുന്നു; തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്ത് !