Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സച്ചിനും ഗവാസ്കറും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഞാന്‍ അനുസരിച്ചില്ല, ആ തീരുമാനം എന്റെ കരിയര്‍ തുലച്ചു’; വെളിപ്പെടുത്തലുമായി ഗാംഗുലി

കൊല്‍ക്കത്ത , തിങ്കള്‍, 26 ഫെബ്രുവരി 2018 (11:40 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താകാനുള്ള കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്.

ജോണ്‍ റൈറ്റ് രാജിവെച്ച ഒഴിവിലേക്ക് പരിശീലകനെ തേടുകയായിരുന്നു ടീമും അധികൃതരും. ഈ സമയം മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പലിന്റെ പേര് നിര്‍ദേശിച്ചത് താനായിരുന്നു. ഇതിനോട് സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെന്നും ഗാംഗുലി പറയുന്നു.

എന്റെ ആവശ്യം അംഗീകരിച്ച ബിസിസിഐ ചാപ്പലിനെ പരിശീകനാക്കി. ഞാന്‍ മുന്‍ കൈ എടുത്തു സ്വീകരിച്ച ഈ തീരുമാനമാണ് പിന്നീട് തനിക്ക് തിരിച്ചടിയായതെന്ന് ഗാംഗുലി വ്യക്തമാക്കുന്നു.

ചാപ്പലിനെ പരിശീലകനാക്കിയതോടെയാണ് തന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തിന് ഇളക്കം തട്ടി. സിംബാ‌ബ്‌വെ പര്യടനത്തിനിടെ അദ്ദേഹവുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. 2007 ലോകകപ്പിന് ശേഷം ചാപ്പലുമായി സംസാരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദാദ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയില്‍ വമ്പന്മാരായി ടീം ഇന്ത്യ; മൂന്നാം ട്വന്റി -20യിലെ ജയത്തോടെ പരമ്പര സ്വന്തമാക്കി