ഐപിഎൽ 2021: രാജാസ്ഥാന് ഇന്ന് ജീവൻമരണ പോരാട്ടം, ആദ്യ നാലിലെ സ്ഥാനം നിലനിർത്താൻ ആർസി‌ബി

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (15:15 IST)
ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിന് ഇന്ന് ജീവൻമരണപോരാട്ടം. വിരാട് കോലി നയിക്കുന്ന റോയൽ ബാംഗ്ലൂർ ചാലഞ്ചേഴ്‌സുമായി രാത്രി 7:30നാണ് മത്സരം. സഞ്ജു സാംസൺ ഒഴികെയാരും ഫോമിലല്ല എന്നുള്ളതാണ് രാജസ്ഥാൻ നേരിടുന്ന പ്രധാനപ്രശ്‌നം.
 
സഞ്ജു സാംസൺ അല്ലാതെ സീസണിൽ 200 റണ്‍സ് കടന്ന താരങ്ങളാരും രാജസ്ഥാന്‍ റോയല്‍സ് ടീമിലില്ല. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന ബൗളര്‍മാരുടെ അഭാവവും പോരാട്ടത്തിന് ഇറങ്ങും മുമ്പെ റോയല്‍സിനെ പിന്നോട്ടടിക്കും. അതേസമയം മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോലി‌യും സംഘവും ഇന്നെത്തുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലും ഡിവിലിയേഴ്‌സും കൂടുതല്‍ സമയം ക്രീസിലുറച്ചാല്‍ രാജസ്ഥാന് ഇന്നും കാര്യങ്ങള്‍ കൈവിട്ടുപോകും.
 
പതിനൊന്നാം മത്സരത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് 12ഉം രാജസ്ഥാന് എട്ടും പോയിന്റാണ് സമ്പാദ്യം.സഞ്ജു ബാംഗ്ലൂരിനെതിരെ പതിനേഴാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആകെ 16 കളിയില്‍ 280 റണ്‍സ് ആണ് ഇതുവരെ സഞ്ജു ബാംഗ്ലൂരിനെതിരെ നേടിയിട്ടുള്ളത്. 2018ലെ സീസണില്‍ 45 പന്തില്‍ പുറത്താകാതെ 92 റണ്‍സ് എടുത്തതാണ് ബാംഗ്ലൂരിനെതിരെയുള്ള സഞ്ജുവിന്റെ ഉയർന്ന സ്കോർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments