സൺറൈസേഴ്‌സ് ഹൈദരാബാദ് വിടുന്നതിന്റെ സൂചന നൽകി ഓസീസ് താരം ഡേവിഡ് വാർണർ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഹൈദരാബാദ് ടീമിനൊപ്പമെത്തിയ വാർണർ സ്റ്റേഡിയത്തിൽ എത്തിയില്ല. ഇക്കാര്യം ഒരു ആരാധകൻ ചൂണ്ടികാണിക്കവെയാണ് വാർണർ മറുപടി നൽകിയത്.
നിർഭാഗ്യവശാൽ ഇനി ഉണ്ടാകില്ല. എന്നാൽ പിന്തുണ നൽകുന്നത് തുടരുക. എന്നതായിരുന്നു ആരാധകന് വാർണർ നൽകിയ മറുപടി. പതിനാലാം ഐപിഎല്ലിൽ ഹൈദരാബാദ് തുടരെ തോൽവികളിലേക്ക് വീണതോടെയാണ് വാർണറെ നായകസ്ഥാനത്ത് നിന്നും മാറ്റുന്നത്. തുടർന്ന് പ്ലേയിങ് ഇലവനിൽ നിന്നും താരം പുറത്തായി.
ബെയർസ്റ്റോ പോയതോടെ യുഎഇയിൽ വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത് മുതലാക്കാൻ വാർണറിനായില്ല. വാർണർക്ക് പകരമെത്തിയ ജേസൺ റോയ് മികവ് കാണിക്ക കൂടി ചെയ്‌ത സാഹചര്യത്തിലാണ് വാർണറുടെ മറുപടി. 2014ലായിരുന്നു വാർണർ ഹൈദരാബാദിനൊപ്പം ചേരുന്നത്. 2015ൽ നായകനായെത്തി ആദ്യ കിരീടം നേടി. തുടർന്ന് മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ടീം 2020ൽ ക്ലാളിഫെയറിൽ പുറത്തേക്ക് പോയ ശേഷം പഴയ മികവിലേക്ക് എത്തിയിട്ടില്ല.