Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിൻ്റെ തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരിക്ക്, താരം അപകടനില തരണം ചെയ്തു

Rishab pant
, വെള്ളി, 30 ഡിസം‌ബര്‍ 2022 (12:22 IST)
ഇന്ത്യൻ സൂപ്പർ താരം റിഷഭ് പന്തിൻ്റെ കാർ അപകടത്തിൽ പെട്ട വാർത്തയുടെ ഞെട്ടലിലാണ് ഇന്ത്യൻ ക്രിക്കറ്റ്. ഇന്ത്യയുടെ ഭാവി പ്രതിഭയായി കണക്കാക്കപ്പെടുന്ന പന്ത് ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ നിർണായക താരമാണ്. വലിയ താരങ്ങളില്ലാതെ ഓസീസിൽ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമ്പോൾ അതിൽ നിർണായക പങ്ക് വഹിച്ചത് റിഷഭ് പന്തായിരുന്നു.
 
പന്തിൻ്റെ ഏതൊരു ചെറിയ വീഴ്ചയും ഇന്ത്യൻ ക്രിക്കറ്റിനും ആഘാതം സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. അപകടനില തരണം ചെയ്തെങ്കിലും പന്തിൻ്റെ തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരിക്കുകളുണ്ട്. പുറം ഭാഗത്തിനേറ്റ പൊള്ളൽ വൈകാതെ ഭേദമാകുമെന്നാണ് സൂചന. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
 
നിലവിൽ മോശം ഫിറ്റ്നസിനെ തുടർന്ന് ബെംഗളൂരുവിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചേരാനിരിക്കെയാണ് അപകടം. വരാനിരിക്കുന്ന ഓസീസിനെതിരായ ടെസ്റ്റ് സീരീസിൽ ഇന്ത്യയുടെ നിർണായക താരമാണ് റിഷഹ് പന്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് റിഷഭ് പന്തിനേറ്റ അപകടം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറിനു തീപിടിച്ചതും ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി, ഞെട്ടിച്ച് അപകട ദൃശ്യങ്ങള്‍; ഡ്രൈവ് ചെയ്തിരുന്നത് പന്ത് തന്നെ