Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിനു തീപിടിച്ചതും ചില്ല് പൊട്ടിച്ച് പുറത്തേക്ക് ചാടി, ഞെട്ടിച്ച് അപകട ദൃശ്യങ്ങള്‍; ഡ്രൈവ് ചെയ്തിരുന്നത് പന്ത് തന്നെ

കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു

Rishabh Pant Car accident Injury Updates
, വെള്ളി, 30 ഡിസം‌ബര്‍ 2022 (09:41 IST)
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് ഡിവൈഡറില്‍ ഇടിച്ചത്. ഡിവൈഡറില്‍ ഇടിച്ച ആഘാതത്തില്‍ കാറിനു തീപിടിക്കാന്‍ തുടങ്ങി. ഇതാണ് അപകടത്തിനു കാരണം. 
 
കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്. 
ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 
നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ പന്ത് സ്ഥാനം പിടിച്ചിരുന്നില്ല. ബംഗ്ലാദേശ് പര്യടനത്തിനിടെ സംഭവിച്ച പരുക്കിനെ തുടര്‍ന്നാണോ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാര്‍ ഡിവൈഡറില്‍ തട്ടി തീപിടിച്ചു; ക്രിക്കറ്റ് താരം റിഷഭ് പന്തിന് ഗുരുതര പരുക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !