ലോകകപ്പ് ടീമില്‍ പന്തോ കാര്‍ത്തിക്കോ ?; നിലപാടറിയിച്ച് നെഹ്‌റ

വെള്ളി, 15 ഫെബ്രുവരി 2019 (13:47 IST)
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവതാരം ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ.

ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ പന്തിന് അവസരം നല്‍കണം. ഇങ്ങനെയുള്ള വലിയ വേദികളില്‍ എക്‌സ് ഫാക്‌ടറുകളായ താരങ്ങള്‍ക്ക് വലിയ പ്രധാന്യമുണ്ട്. അങ്ങനെ വരുമ്പോള്‍ ടീമിലെ പന്തിന്റെ സ്ഥാനം നേട്ടമാകുമെന്നും നെഹ്‌റ പറഞ്ഞു.

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ ലോകകപ്പ് നടക്കാനിരിക്കെയാണ് പന്തിനായി വാദിച്ച് നെഹ്‌റ രംഗത്തു വന്നത്. ദിനേഷ് കാര്‍ത്തിക് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കൂ. മുതിര്‍ന്ന താരമെന്ന പരിചയമാണ് കാര്‍ത്തിക്കിന് നേട്ടമാകുന്നത്.

എന്നാല്‍ ലഭിച്ച അവസരങ്ങളെല്ലാം നേട്ടമാക്കിയ പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് തഴയാനാകാത്ത അവസ്ഥയിലാണ് സെലക്‍ടര്‍മാര്‍. ഓസ്‌ട്രേലിയക്കെതിരായി നടക്കാന്‍ പോകുന്ന ഏകദിന പരമ്പരയാകും കാര്‍ത്തിക്കുനും പന്തിനും നിര്‍ണായകമാവുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രോഹിത്തിനൊപ്പം പന്ത് ഓപ്പണ്‍ ചെയ്‌താലോ ?; മുന്‍ താരത്തിന്റെ ആവശ്യം സാധ്യമാകുമോ ?