Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്ത് ടീം ഇന്ത്യയിൽ ഫ്ലോപ്പായതിന് കാരണം ധോണിതന്നെ: വെളിപ്പെടുത്തി എംഎസ്‌കെ പ്രസാദ്

പന്ത് ടീം ഇന്ത്യയിൽ ഫ്ലോപ്പായതിന് കാരണം ധോണിതന്നെ: വെളിപ്പെടുത്തി എംഎസ്‌കെ പ്രസാദ്
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:38 IST)
ധോണിയ്ക്ക് ശേഷം ആര് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനത്തേയ്ക്ക് എത്തും എന്ന ചർച്ചയിൽ ആദ്യ ഘട്ടത്തിൽ ഉയർന്നുകേട്ട പേരായിരുന്നു ഋഷഭ് പന്തിന്റേത്. പന്തിന് അവസരങ്ങളും ലഭിച്ചു. തുടക്കത്തിൽ മികവ് കാട്ടിൽ എങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിയ്ക്കാതെ വന്നതോടെ ആ സ്ഥാനം നഷ്ടമായി. പിന്നിട് ആ സ്ഥാനത്തേക്കെത്തിയ കെഎൽ രാഹുൽ മികവ് തെളിയിക്കുകയും ചെയ്തു.
 
മികച്ച താരമായിട്ടുകൂടി ഡൽഹി ക്യാപിറ്റൽസിൽ പുറത്തെടുക്കുന്ന പ്രകടനം ടീം ഇന്ത്യയിൽ എന്തുകൊണ്ട് പുറത്തെടുക്കാൻ പന്തിന് സാധിയ്ക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ ചിഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. പന്ത് ഫ്ലോപ്പായതിനുള്ള പ്രധാന കാരണം ധോണിയാണ് എന്നാണ് എംഎസ്‌കെ പറയുന്നത്. 'ഓരോ തവണ റിഷഭ് പന്ത് ഇന്ത്യക്കായി കളിക്കാനിറങ്ങുമ്പോഴും താരതമ്യം ചെയ്യപ്പെട്ടത് ധോണിയോടായിരുന്നു. ധോണിയുടെ അതേ നിലവാരത്തില്‍ പന്തും കളിക്കണമെന്ന് ആരാധകകർ ആഗ്രഹിച്ചു. അത് ആവശ്യപ്പെടുകയും ചെയ്തു. 
 
ഈ സമ്മര്‍ദ്ദം പിന്നീട് പന്തിനെയും പിടികൂടി. ആളുകളുടെ ഈ താരതമ്യം കാരണം പന്ത് സ്വയം ധോണിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങി. ധോണിയെപ്പോലെ ആവണം എന്ന ആഗ്രഹത്തെ തുടർന്ന് പന്ത് ധോണിയുടെ ശൈലി അനുകരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഇതോടെ പന്തിന് സ്വന്തം ശൈലി പുറത്തെടുക്കാനാവത്തതാണ് ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കഴിയാത്തതിന്റെ കാരണം.' എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യാന്തര ഫുട്ബോളിൽ 100 ഗോളുകൾ, അഭിമാന നേട്ടം കൈവരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ