Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഫലപ്രദമല്ല: കണ്ടെത്തൽ ഐസിഎംആറിന്റെ പഠനത്തിൽ

കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഫലപ്രദമല്ല: കണ്ടെത്തൽ ഐസിഎംആറിന്റെ പഠനത്തിൽ
, ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (10:34 IST)
കോവിഡ് വൈറസ് ബാധ ഭേതമാക്കാൻ പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതായി ഐസിഎംആർ. രാജ്യത്തെ 39 പ്രധാന ആശുപത്രികളിൽ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടീസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തിലേയ്ക്ക് ഐസിഎംആർ എത്തിച്ചേർന്നത്.   
 
രോഗം ഗുരുതരമാകുന്നത് തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ ജൂലൈ പതിനാല് വരെ വിവിധ മേഖലകള്‍ തിരിച്ചാണ് പഠനം നടത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലെ 25 നഗരങ്ങളിലുമായി രോഗം ഗുരുതരമായ 1,210 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. കേരളം ഉൾപ്പടെ നിരവധി സംസ്ഥാനങ്ങൾ കൊവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് മാപ്പ് പറയണം: കെകെ ശൈലജ