Publish Date: Fri, 05 Mar 2021 (19:43 IST)
Updated Date: Fri, 05 Mar 2021 (19:45 IST)
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെ പുകഴ്‌ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. റിഷഭ് പന്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്നും ഗാംഗുലി പറഞ്ഞു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗാംഗുലി പന്തിനെ പുകഴ്‌ത്തി രംഗത്തെത്തിയത്.
സമ്മർദ്ദ ഘട്ടങ്ങളിൽ അവിശ്വസനീയമായ പ്രകടനമാണ് അയാൾ നടത്തുന്നത്. ഇത് ആദ്യ തവണയല്ല. അവസാന തവണയുമല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും അക്രമണാത്മകമായ ബാറ്റിങ് തുടരുക. അങ്ങനെയൊരു സ്പെഷ്യൽ മാച്ച് വിന്നർ ആവുക ഗാംഗുലി ട്വീറ്റ് ചെയ്‌തു.