Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishabh Pant: അവന്‍ മടങ്ങിയെത്തുന്നു; ഐപിഎല്‍ ഈ സീസണ്‍ മുഴുവന്‍ പന്ത് കളിക്കും

2022 ഡിസംബര്‍ 30 നാണ് പന്ത് വാഹനാപകടത്തില്‍ പെട്ടത്

Rishabh Pant

രേണുക വേണു

, ബുധന്‍, 7 ഫെബ്രുവരി 2024 (19:08 IST)
Rishabh Pant

Rishabh Pant: വാഹനാപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു വിട്ടുനിന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മടങ്ങിയെത്തുന്നു. ഐപിഎല്‍ 2024 സീസണ്‍ മുഴുവന്‍ പന്തിന് കളിക്കാന്‍ സാധിക്കുമെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പര്‍, നായകന്‍ എന്നീ നിലകളില്‍ പന്ത് തുടരുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. 
 
' കളിക്കാന്‍ സജ്ജനാണെന്ന പൂര്‍ണ ആത്മവിശ്വാസം റിഷഭ് പന്തിനുണ്ട്. പക്ഷേ ഏതൊക്കെ തരത്തില്‍ അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ലഭിക്കാനുണ്ട്. അദ്ദേഹത്തിനു ഇപ്പോള്‍ നന്നായി ഓടാന്‍ സാധിക്കുന്നുണ്ട്. പന്ത് വിക്കറ്റ് കീപ്പര്‍ ആകുമോ എന്ന കാര്യത്തില്‍ മാത്രമാണ് നിലവില്‍ സംശയമുള്ളത്. പക്ഷേ എനിക്ക് മറ്റൊരു കാര്യം ഉറപ്പുണ്ട്, കളിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ഇപ്പോള്‍ അവനോട് ചോദിച്ചാല്‍ 'ഞാന്‍ എല്ലാ കളിയും കളിക്കും, വിക്കറ്റ് കീപ്പര്‍ ആകും, നാലാം നമ്പറില്‍ ബാറ്റ് ചെയ്യും' എന്നാകും അദ്ദേഹത്തിന്റെ മറുപടി,' പോണ്ടിങ് പറഞ്ഞു. 
 
2022 ഡിസംബര്‍ 30 നാണ് പന്ത് വാഹനാപകടത്തില്‍ പെട്ടത്. ഗുരുതരമായി പരുക്കേറ്റ പന്ത് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kohli vs Anderson: വീണ്ടും കോലിയും ആൻഡേഴ്സണും നേർക്കുനേർ? മൂന്നാം ടെസ്റ്റിൽ കാത്തിരിക്കുന്നതെന്ത്?