'വല്ലാത്തൊരു ഗതികേട്'; തുടര്‍ച്ചയായി 14-ാം തവണ ഇന്ത്യക്ക് ടോസ് നഷ്ടമായി
രോഹിത് ശര്‍മയ്ക്കു തുടര്‍ച്ചയായി 11-ാം തവണയാണ് ടോസ് നഷ്ടമായത്
ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് ലഭിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഏകദിനത്തില്‍ തുടര്‍ച്ചയായി 14-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്.
രോഹിത് ശര്‍മയ്ക്കു തുടര്‍ച്ചയായി 11-ാം തവണയാണ് ടോസ് നഷ്ടമായത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതലാണ് ഇത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട നായകന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ് (12 തവണ). നെതര്‍ലന്‍ഡ്‌സ് നായകന്‍ പീറ്റര്‍ ബോറന് 11 തവണ ടോസ് നഷ്ടമായി.