Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് ടെസ്റ്റ് കളിച്ചേയ്ക്കും, അധികം വൈകാതെ ഓസ്ട്രേലിയയിലെത്തും എന്ന് സൂചന

രോഹിത് ടെസ്റ്റ് കളിച്ചേയ്ക്കും, അധികം വൈകാതെ ഓസ്ട്രേലിയയിലെത്തും എന്ന് സൂചന
, ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:31 IST)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ രോഹിത് ആദ്യഘട്ടത്തിൽ ടീമിൽ ഉൾപ്പെടതെ പോയത് വലിയ വിവാദമായിരുന്നു എന്നാൽ പിന്നീട് ടെസ്റ്റ് ടീമിൽ രോഹിതിന് ഇടം നൽകി. പക്ഷേ രോഹിത് ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് പോകന്നതിന് പകരം നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോവുകയായിന്നു. ഇത് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായിരുന്നു. രോഹിത് പര്യടനത്തിൽ ടെസ്റ്റ് കളിയ്ക്കുമോ എന്നതിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
എന്നാൽ രോഹിത് ശർമ്മ ടെസ്റ്റ് കളിച്ചേയ്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ രോഹിത് ഓസ്ട്രേലിയയിലെത്തുമെന്നും ഈ മാസം 17ന് ആരംഭിയ്ക്കുന്ന നാല് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ രോഹിത് കളിച്ചേയ്ക്കുമെന്നുമാണ് സൂചനകൾ. നിലവിൽ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണ് താരം. രോഹിത് ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് പുറപ്പെടാത്തത് ഇന്ത്യൻ ടീമിൽ തന്നെ വലിയ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. നായകൻ വിരാട് കോഹ്‌ലി ഇത് തുറന്ന് വെളിപ്പെടുത്തുകയും ചെയ്തു.
 
രോഹിതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. എന്തുകൊണ്ട് ഞങ്ങളോടൊപ്പം അവന്‍ വന്നില്ലെന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരുതരത്തിലുള്ള വിവരവും നല്‍കിയിട്ടില്ല. എന്‍സിഎയിൽനിമുള്ള വിവരം മാത്രമാണ് ഞങ്ങൾക്ക് അറിയാവുന്നത്. ഡിസംബര്‍ 11ന് രോഹിതിന്റെ ശാരീരിക ക്ഷമത വീണ്ടും പരിശോധിക്കുമെന്നാണ് എൻസിഎയിനിന്നുമുള്ള റിപ്പോർട്ട്. ഐപിഎല്ലിന് ശേഷമുള്ള ടീം തിരഞ്ഞെടുപ്പ് യോഗത്തില്‍ ഇക്കാര്യത്തിൽ ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. രോഹിതിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും. ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും കോഹ്‌ലി പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

350ന് മുകളില്‍ സ്‌കോര്‍ ചെയ്യണമെങ്കില്‍ രോഹിത് ഇല്ലാതെ പറ്റില്ല; പരാജയങ്ങളെ കുറിച്ച് ആകാശ് ചോപ്ര