ശക്തിയല്ല, കൃത്യമായ ടൈമിങ്ങ് ആണ് കാര്യം: രോഹിത് ശർമ
മൈതാനത്തിൽ കളം നിറഞ്ഞ് കളിക്കാനാണ് ഇഷ്ടമെന്ന് രോഹിത്
ശക്തിയോടെ അടിക്കുന്നതിലല്ല, കൃത്യമായ ടൈമിങ്ങോട് കൂടി പന്ത് അടിച്ചുകയറ്റുന്നതിലാണ് കാര്യമെന്ന് ഹിറ്റ് മാൻ രോഹിത് ശർമ പറയുന്നു. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മൽസരത്തിൽ 35 ബോളിൽ സെഞ്ച്വടി മറികടന്ന രോഹിത് കുറിച്ചത് പുതിയൊരു ചരിത്രമായിരുന്നു. ടി-20യിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോർഡ്.
ബാറ്റിങ്ങിൽ ടൈമിങ്ങാണ് തന്റെ ശക്തിയെന്ന് രോഹിത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 'എന്റെ ശക്തിദൗർബല്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായ ടൈമിങ്ങോട് കൂടി കളിക്കാനാണ് ശ്രമിക്കുന്നതെന്ന്' രോഹിത് വ്യക്തമാക്കി.
'മൈതാനം മനസ്സിലാക്കി കളിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ റൺസ് കണ്ടെത്താനാണ് ശ്രമം. ശ്രമിച്ചാൽ ഇരട്ടസെഞ്ചുറിയിലെത്താമായിരുന്നു.'