Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങള്‍ക്ക് വേണ്ടതെല്ലാം കിട്ടി തുടങ്ങി; താന്‍ ഡബിള്‍ ഹാപ്പിയാണെന്ന് രോഹിത് ശര്‍മ

Rohit Sharma
ആഗ്രഹിച്ചിരുന്ന മാറ്റങ്ങളെല്ലാം ടീം ഇന്ത്യയില്‍ ഉണ്ടായി തുടങ്ങിയെന്ന് നായകന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പര 3-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ഈ പരമ്പരയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഏറെക്കുറെ തങ്ങള്‍ ആഗ്രഹിച്ചതെല്ലാം ഒരു ടീമെന്ന നിലയില്‍ സ്വന്തമാക്കാന്‍ സാധിച്ചെന്നും രോഹിത് പറഞ്ഞു. സാഹചര്യത്തിനനുസരിച്ച് ടീമിനെ തോളിലേറ്റുന്ന താരങ്ങള്‍ ഇപ്പോള്‍ ഉണ്ട്. ഒരു ടീം എന്ന നിലയില്‍ മുന്നോട്ടു പോകാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷവും അഭിമാനവും തനിക്കുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു. മധ്യനിരയും വാലറ്റവും ദുര്‍ബലമാകുന്ന അവസ്ഥയില്‍ നിന്ന് ടീം കരകയറുന്നതാണ് രോഹിത്തിനെ സന്തോഷിപ്പിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെല്‍ഡന്‍ വെങ്കി; ഹാര്‍ദിക് പാണ്ഡ്യയുടെ വഴിയടച്ച് യുവതാരം, ഇനി ഇന്ത്യയുടെ ഫിനിഷറും ആറാം ബൗളറും ഈ 27 കാരന്‍