Publish Date: Sat, 19 Feb 2022 (08:56 IST)
Updated Date: Sat, 19 Feb 2022 (09:01 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ മൈതാനത്ത് കുപിതനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് വിട്ടതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലേക്ക് അനായാസം കുതിക്കുകയാണെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു സംഭവം.
16-ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. റോവ്മാന്‍ പവലും നിക്കോളാസ് പൂരനുമാണ് ബാറ്റ് ചെയ്തിരുന്നത്. പവല്‍ ആയിരുന്നു ക്രീസില്‍. ഇരുവരും തകര്‍ത്തടിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറാണ് 16-ാം ഓവര്‍ എറിഞ്ഞിരുന്നത്. അഞ്ചാം പന്തില്‍ പവലിന്റെ ബാറ്റില്‍ നിന്ന് ഡയറക്ട് ക്യാച്ച് വന്നു. ഭുവനേശ്വര്‍ കുമാറിന് താരതമ്യേന എളുപ്പമായിരുന്ന ഈ ക്യാച്ച് സ്വന്തമാക്കാന്‍ സാധിച്ചില്ല.
ഭുവനേശ്വര്‍ കുമാര്‍ ക്യാച്ച് വിട്ടത് രോഹിത്തിനെ ചൊടിപ്പിച്ചു. രോഹിത് ഭുവനേശ്വറിനോട് കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഭുവനേശ്വര്‍ കുമാര്‍ വിട്ട പന്ത് നിലത്ത് കുത്തിയപ്പോള്‍ രോഹിത് ദേഷ്യം കൊണ്ട് പന്തില്‍ കാലുകൊണ്ട് തൊഴിക്കുന്നതും കാണാം.
ഒടുവില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായകമായതും ഭുവനേശ്വര്‍ കുമാറിന്റെ അവസാന ഓവറാണ്. 19-ാം ഓവറില്‍ വെറും നാല് റണ്‍സാണ് ഭുവി വിട്ടുകൊടുത്തത്. കളിയില്‍ ഇന്ത്യ എട്ട് റണ്‍സിന് ജയിക്കുകയും ചെയ്തു.