ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ. മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 27 റണ്‍സെത്തിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇതോടെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(34,357), വിരാട് കോലി(27,910), രാഹുല്‍ ദ്രാവിഡ്(24,208) എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്താണ് രോഹിത്.
രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് തികയ്ക്കുന്ന 13മത്തെ മാത്രം താരമാണ് രോഹിത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി 504 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ 20,000 റണ്‍സ് നേട്ടം. രോഹിത് നേടിയ 20,000 റണ്‍സില്‍ 11,500ലധികം റണ്‍സും ഏകദിനത്തില്‍ നിന്നാണ്. ടെസ്റ്റില്‍ 4301 റണ്‍സും ടി20യില്‍ 4231 റണ്‍സുമാണ് രോഹിത് നേടിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റില്‍ 12 സെഞ്ചുറികളും ഏകദിനത്തില്‍ 33 സെഞ്ചുറികളും ടി20യില്‍ 5 സെഞ്ചുറികളും സഹിതം 50 സെഞ്ചുറികള്‍ രോഹിത്തിന്റെ പേരിലുണ്ട്.