Webdunia - Bharat's app for daily news and videos

Install App

രോഹിത് സ്വാർഥൻ, സ്വന്തം കാര്യം മാത്രം നോക്കി ടീമിനെ അപകടത്തിലാക്കി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ
വ്യാഴം, 2 ജനുവരി 2025 (14:05 IST)
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞതോടെ പരമ്പരയില്‍ പിന്നിലായിരിക്കുകയാണ് ടീം ഇന്ത്യ. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യയ്ക്ക് പിന്നീട് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താനായിട്ടില്ല.ബൗളിംഗില്‍ ബുമ്രയൊഴികെ ആരും തന്നെ അവസരത്തിനൊത്തുയരാത്തതും ബാറ്റിംഗില്‍ സീനിയര്‍ താരങ്ങളുടെ പരാജയവുമാണ് ഇന്ത്യയെ ബാധിച്ചത്.
 
 ഇപ്പോഴിതാ മെല്‍ബണ്‍ ടെസ്റ്റ് തോല്‍വിയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ. കെ എല്‍ രാഹുല്‍- യശ്വസി ജയ്‌സ്വാള്‍ കൂട്ടുക്കെട്ടിനായി മധ്യനിരയിലേക്ക് രോഹിത് മാറിയെങ്കിലും അഡലെയ്ഡിലും ബ്രിസ്‌ബെയ്‌നിലുമെല്ലാം ഈ നീക്കം പരാജയപ്പെട്ടിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ മൂന്നാമനായിരുന്ന ശുഭ്മാന്‍ ഗില്ലിന് പകരമായി ആ സ്ഥാനത്തേക്ക് എത്തിയത് രോഹിത്തായിരുന്നു. എന്നാല്‍ രണ്ട് ഇന്നിങ്ങ്‌സിലും തിളങ്ങാന്‍ താരത്തിനായില്ല. ടീമിനേക്കാളും സ്വന്തം കാര്യത്തിന് രോഹിത് മുന്‍ഗണന നല്‍കിയെന്നുമാണ് ആകാശ് ചോപ്രയുടെ വിമര്‍ശനം.
 
 എം എസ് ധോനി, വിരാട് കോലി എന്നിവര്‍ രോഹിത്തിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്യാനായി തങ്ങളുടെ സ്ഥാനത്തിന് മാറ്റം വരുത്തിയവരാണ്. ധോനി ഏകദിനത്തിലും വിരാട് കോലിയും രോഹിത്തിനായി പലതും ചെയ്തു. അതെല്ലാം ടീമിന്റെ താത്പര്യത്തെ മാനിച്ചായിരുന്നു.എന്നാല്‍ രോഹിത് നായകനായപ്പോള്‍ ചെയ്തതെന്താണ്. തന്റെ കാര്യത്തിന് വേണ്ടി ടീമിന്റെ താത്പര്യങ്ങളെ ബലി കഴിച്ചു. രാഹുലും ശുഭ്മാനും മികച്ച രീതിയില്‍ കളിക്കുമ്പോള്‍ രോഹിത് സ്വയം പ്രമോട്ട് ചെയ്തത് ടീമിന്റെ താത്പര്യത്തിന് വേണ്ടിയല്ല.
 
 ടീമിന് വേണ്ടി സിഡ്‌നി ടെസ്റ്റില്‍ നിന്നും മാറിനില്‍ക്കാന്‍ രോഹിത്തിനാകുമോ?, ഒരിക്കലും വിരമിക്കലിലെ പറ്റിയല്ല പറയുന്നത്. എനിക്ക് ടീം ആഗ്രഹിച്ച റിസള്‍ട്ട്‌സ് നല്‍കാനാകുന്നില്ല. രാഹുലും ഗില്ലും കളിക്കട്ടെ എന്ന് രോഹിത്തിന് പറയാനാകുമോ. ഞാന്‍ പറയുന്നു ഒരു ക്രിക്കറ്ററും അങ്ങനെ ചെയ്യില്ല. എല്ലാവരും വിശ്വസിക്കുന്നത് അവര്‍ക്ക് തിരിച്ചുവരാനാകും എന്നാണ്. ഒരു പക്ഷേ രോഹിത്തും വിശ്വസിക്കുന്നത് അങ്ങനെയാകും. ആകാശ് ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

Rinku Singh's Marriage Postponed: 'കരിയര്‍ ആണ് മെയിന്‍'; വിവാഹം നീട്ടിവെച്ച് റിങ്കു സിങ്

അടുത്ത ലേഖനം
Show comments