ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:12 IST)
ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍ അഡ്‌ലെയ്ഡില്‍ നിന്നും പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മ കോപാകുലനായതായി റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി നിന്നിട്ടും ജയ്‌സ്വാള്‍ ടീമിനൊപ്പം എത്തിയില്ല. താരത്തിനായി 20 മിനിറ്റോളം കാത്തുനില്‍ക്കേണ്ടിവന്നതോടെയാണ് രോഹിത് ദേഷ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറുമടങ്ങുന്ന സംഘം ജയ്‌സ്വാളിനായി ടീം ബസില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ജയ്‌സ്വാള്‍ ഇറങ്ങിവരാനുള്ള ഒരു ലക്ഷണവും കാണിക്കാതിരുന്നതോടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം വൈകിയാണ് ജയ്‌സ്വാള്‍ ലോബിയിലെത്തിയത്. എന്നാല്‍ അപ്പോഴേക്കും ഇന്ത്യന്‍ സംഘം ജയ്‌സ്വാളിനെ കൂട്ടാതെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. പിന്നീട് ജയ്‌സ്വാളിനായി പ്രത്യേക കാര്‍ തരപ്പെടുത്തുകയായിരുന്നു.
 
രാവിലെ 10 മണിക്കായിരുന്നു ബ്രിസ്‌ബെയ്‌നിലേക്കുള്ള വിമാനം. രാവിലെ 8:30ന് ഹോട്ടലില്‍ നിന്നും പുറപ്പെടാന്‍ സപ്പോര്‍ട്ട് സ്റ്റാഫും ടീമും തയ്യാറായി നിന്നിട്ടും ജയ്‌സ്വാള്‍ എത്തിയില്ല. ഇതോടെ രോഹിത് കടുത്ത ദേഷ്യത്തിലായി. ഇതിന് പിന്നാലെയാണ് താരത്തെ കൂടാതെ ടീം ഹോട്ടല്‍ വിട്ടത്. ജയ്‌സ്വാളിനായി ടീം മാനേജ്‌മെന്റ് മറ്റൊരു വാഹനം അറേയ്ഞ്ച് ചെയ്യുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ജയ്‌സ്വാളിനെതിരെ ഉയര്‍ത്തുന്നത്. അച്ചടക്കമില്ലാതെ നടന്നാല്‍ കാംബ്ലിയുടെയും പൃഥ്വി ഷായുടെയും അവസ്ഥ വരുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ജയ്‌സ്വാളിനെ ഓര്‍മപ്പെടുത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments