ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ ഗംഭീറിന് ക്രെഡിറ്റ് നല്‍കാതെ രാഹുല്‍ ദ്രാവിഡിന്റെ പങ്കിനെ പറ്റി വാചാലനായിരിക്കുകയാണ് രോഹിത് ശര്‍മ.

അഭിറാം മനോഹർ
ബുധന്‍, 8 ഒക്‌ടോബര്‍ 2025 (16:18 IST)
ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് നേടികൊടുത്തതിന് ശേഷം രാജ്യത്തിനായി സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഇതുവരെയും ജേഴ്‌സി അണിഞ്ഞിട്ടില്ല. വരാനിരിക്കുന്ന ഓസീസ് പരമ്പരയിലാകും വലിയ ഇടവേളയ്ക്ക് ശേഷം ഇരുവരും ഇന്ത്യയ്ക്കായി കളിക്കുന്നത്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ ഗംഭീറിന് ക്രെഡിറ്റ് നല്‍കാതെ രാഹുല്‍ ദ്രാവിഡിന്റെ പങ്കിനെ പറ്റി വാചാലനായിരിക്കുകയാണ് രോഹിത് ശര്‍മ.
 
ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ 2024ലെ ടി20 ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യ 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ വരെ എത്തിയിരുന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫി വിജയം ടീമിന്റെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ മികച്ച പ്രകടനത്തിന്റെ തുടര്‍ച്ചയാണെന്നാണ് രോഹിത് വ്യക്തമാക്കിയത്. നമ്മള്‍ക്ക് പലപ്പൊഴും ട്രോഫിക്ക് തൊട്ടരികെവെച്ച് മടങ്ങേണ്ടിവന്നിട്ടുണ്ട്. അങ്ങനെയുണ്ടാകരുത് മാറ്റം വരുത്തണമെന്ന് എല്ലാവരും ഒരുപോലെ ചിന്തിച്ചിരുന്ന കാര്യമാണ്.
 
അങ്ങനെ ചിന്തിക്കുന്നതും ചെയ്തുകാണിക്കുന്നതിലും വ്യത്യാസമുണ്ട്. അത് ഒന്നോ രണ്ടോ താരങ്ങളെ വെച്ച് മാത്രം സാധിക്കില്ല. കൂട്ടായ പരിശ്രമമാണ് സിയറ്റ് പുരസ്‌കാര ചടങ്ങില്‍ സംസാരിക്കവെ രോഹിത് പറഞ്ഞു.മത്സരങ്ങളില്‍ വിജയിക്കുക എന്നത് നമ്മള്‍ ഒരു ശീലമാക്കിയിരുന്നു. ആ ഒരു യാത്രയില്‍ സംഭവിച്ചതാണ് ചാമ്പ്യന്‍സ് ട്രോഫി നേട്ടവും. 2024ലെ ടി20 ലോകകപ്പ് ലക്ഷ്യമാക്കിയുള്ള യാത്രയില്‍ രാഹുല്‍ ഭായ് ഒരുപാട് സഹായിച്ചു. ആ യാത്ര ചാമ്പ്യന്‍സ് ട്രോഫിയിലും തുടരാനായി രോഹിത് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിതേഷ് കളിക്കുമെന്നാണ് എല്ലാവരും കരുതിയത്, ഞാനും ഗൗതം ഭായിയും ചിന്തിച്ചത് മറ്റൊന്ന്, സഞ്ജുവിനെ ടീമിലെടുത്തതിൽ സൂര്യകുമാർ യാദവ്

പണ്ട് ജഡേജയുടെ ടീമിലെ സ്ഥാനവും പലരും ചോദ്യം ചെയ്തിരുന്നു, ഹർഷിത് കഴിവുള്ള താരം പക്ഷേ..പ്രതികരണവുമായി അശ്വിൻ

Kohli vs Sachin: കോലി നേരിട്ട സമ്മർദ്ദം വലുതാണ്, സച്ചിനേക്കാൾ മികച്ച താരം തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലീഷ് പേസർ

Suryakumar Yadav on Sanju Samson: 'ശുഭ്മാനും ജിതേഷും ഉണ്ടല്ലോ, സഞ്ജു കളിക്കില്ലെന്ന് എല്ലാവരും കരുതി'; ഗംഭീറിന്റെ പ്ലാന്‍ വെളിപ്പെടുത്തി സൂര്യകുമാര്‍

ഈ ടീമുകള്‍ മാത്രം മതിയോ?, ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നുവെന്ന് കെയ്ന്‍ വില്യംസണ്‍

അടുത്ത ലേഖനം
Show comments