Webdunia - Bharat's app for daily news and videos

Install App

ആരാധകർ അവനെ ലോർഡ് എന്നാണ് വിളിക്കുന്നത്, ഞങ്ങൾക്ക് അവൻ മജീഷ്യൻ : ഇന്ത്യൻ താരത്തെ പുകഴ്ത്തി രോഹിത് ശർമ

Webdunia
ബുധന്‍, 25 ജനുവരി 2023 (17:17 IST)
ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും മികച്ച ബൗളർമാരിലോ ബാറ്റർമാരിലോ എന്തിന് ഓൾ റൗണ്ടർമാരിലോ ഇടം പിടിക്കുന്ന താരമല്ല ഇന്ത്യയുടെ ശാർദ്ദൂൽ ഠാക്കൂർ. എങ്കിലും മത്സരം കൈവിട്ടു എന്ന് ടീമും ആരാധകരും ഉറപ്പിച്ച ഇടത്ത് നിന്നും ബോളുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങൾ കാണിക്കാൻ ശാർദ്ദൂലിനായിട്ടുണ്ട്. ഇത്തരം പ്രകടനങ്ങൾ കൊണ്ട് ആരാധകർക്കിടയിൽ ലോർഡ് ശാർദൂൽ എന്ന വിളിപ്പേരും താരം സ്വന്തമാക്കി.
 
ഇന്നലെ ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും നിർണായക പ്രകടനം നടത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചിരിക്കുകയാണ് ശാർദ്ദൂൽ. ഇന്ത്യ ഉയർത്തിയ 387 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് ഒരു ഘട്ടത്തിൽ 25 ഓവറിൽ 183 ന് 3 എന്ന നിലയിൽ നിന്ന ന്യൂസിലൻഡിൻ്റെ നാലാം വിക്കറ്റ് പിഴുതുകൊണ്ട് ബ്രേക്ക് ത്രൂ നൽകിയ ശാർദ്ദൂൽ മത്സരത്തിൽ 6 ഓവറിൽ 45 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റുകൾ സ്വന്തമാക്കി.
 
ഇന്ത്യ ബാറ്റ് ചെയ്യവ ഇന്ത്യ 313 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ഇറങ്ങിയ ശാർദ്ദൂൽ 17 പന്തിൽ 25 റൺസുമായി റൺസ് ഉയർത്തുന്നതിലും നിർണായകമായി. ഇതോടെ മത്സരത്തിലെ താരമായി മാറിയ ശാർദ്ദൂലിനെ പ്രശംസിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി അവൻ ഇത് ചെയ്യുന്നു. സ്ക്വാഡിൽ അവനെ മജീഷ്യൻ എന്നാണ് വിളിക്കുന്നത്. അവൻ വരുന്നു. ടീമിന് ആവശ്യമായത് ചെയ്യുന്നു. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments