Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫീല്‍ഡ് ചെയ്യാന്‍ ഓടിയിറങ്ങി കോലി, തിരിച്ചുകയറാന്‍ പറഞ്ഞ് നായകന്‍ രോഹിത് ശര്‍മ; വൈറലായ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത് എന്താണെന്ന് അറിയുമോ?

Rohit Sharma
, ശനി, 5 മാര്‍ച്ച് 2022 (16:19 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ് വിരാട് കോലിയുടെ ടെസ്റ്റ് കരിയറിലെ നൂറാം മത്സരമാണ്. അതുകൊണ്ട് തന്നെ ഈ മത്സരത്തിനു ഏറെ പ്രത്യേകതകളും ഉണ്ട്. നൂറാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 45 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് ശേഷം കോലി ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഗ്രൗണ്ടില്‍ രസകരമായ ചില സംഭവങ്ങളുണ്ടായി. അതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സില്‍ ഫീല്‍ഡ് ചെയ്യാനായി ഇന്ത്യ ഇറങ്ങേണ്ട സമയമായിരുന്നു അത്. വിരാട് കോലിയാണ് ആദ്യം ഓടിയിറങ്ങിയത്. ഉടനെ നായകന്‍ രോഹിത് ശര്‍മ കോലിയെ തിരിച്ചുവിളിച്ചു. ബോണ്ടറി റോപ്പ് കടന്നുപോയ കോലിയോട് തിരിച്ച് പോകാനും എന്നിട്ട് ആദ്യം തൊട്ട് വരാനും രോഹിത് ശര്‍മ ആവശ്യപ്പെട്ടു.
നൂറാം ടെസ്റ്റ് കളിക്കുന്ന കോലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ ഇന്ത്യന്‍ ടീം തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടിയാണ് കോലിയോട് ഒരിക്കല്‍ കൂടി ബൗണ്ടറി റോപ്പിന്റെ പിന്നില്‍ നിന്ന് ഗ്രൗണ്ടിലേക്ക് നടന്നുവരാന്‍ രോഹിത് ആവശ്യപ്പെട്ടത്. കോലി ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ക്യാപ്റ്റന്റെ നിര്‍ദേശം കേട്ടു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും കോലിയോട് ബൗണ്ടറി റോപ്പിന്റെ അപ്പുറത്തുനിന്ന് വരാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. കോലിയെ പിന്നീട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എലിസബത്ത് ഹര്‍ലിയോട് കടുത്ത പ്രണയം, വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; വിവാഹനിശ്ചയം വരെ എത്തിയ ആ ബന്ധം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തകര്‍ന്നു ! ഷെയ്ന്‍ വോണിന്റെ ജീവിതം ഇങ്ങനെ