Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shama Mohamed: 'മുന്നില്‍ നിന്നു നയിച്ച നായകന്‍'; രോഹിത് ശര്‍മയെ പുകഴ്ത്തി ഷമ മുഹമ്മദ്

കോണ്‍ഗ്രസ് ദേശീയ വക്താവായ ഷമ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസിനെ പരിഹസിച്ചത് വലിയ വിവാദമായിരുന്നു

Rohit Sharma and Shama Mohammed

രേണുക വേണു

, തിങ്കള്‍, 10 മാര്‍ച്ച് 2025 (09:47 IST)
Shama Mohamed: ചാംപ്യന്‍സ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയ്ക്കും നായകന്‍ രോഹിത് ശര്‍മയും അഭിനന്ദനങ്ങള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഉജ്വലമായ പ്രകടനത്തോടെ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിനെ ഷമ അഭിനന്ദിച്ചു. 
 
' ഉജ്വലമായ പ്രകടനത്തോടെ ചാംപ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. അവസരോചിതമായ ഇന്നിങ്‌സുമായി 76 റണ്‍സെടുത്ത് മുന്നില്‍ നിന്ന് നയിച്ച രോഹിത് ശര്‍മയ്ക്കും അഭിനന്ദനം, ഇന്ത്യയുടെ വിജയത്തിലേക്കുള്ള അടിത്തറ പാകിയ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവരും നിര്‍ണായക ഇന്നിങ്‌സുകളുമായി ഇന്ത്യയുടെ മഹത്തരമായ വിജയത്തില്‍ പങ്കാളികളായി. എക്കാലവും ഓര്‍മിക്കാന്‍ ഇതാ ഒരു ഐതിഹാസിക വിജയം' ഷമ മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 
 
കോണ്‍ഗ്രസ് ദേശീയ വക്താവായ ഷമ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസിനെ പരിഹസിച്ചത് വലിയ വിവാദമായിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ (ഗ്രൂപ്പ് ഘട്ടം) രോഹിത് നിരാശപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഷമയുടെ പരാമര്‍ശം. 'ഒരു കായികതാരമെന്ന നിലയില്‍ രോഹിത് തടിയനാണ്. ശരീരഭാരം കുറയ്ക്കേണ്ടിയിരിക്കുന്നു. മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍മാരില്‍ ഒരാളും' എന്നാണ് ഷമ എക്‌സില്‍ കുറിച്ചത്. പിന്നീട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് പോസ്റ്റ് പിന്‍വലിപ്പിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KL Rahul: 'രാഹുല് ഹീറോയാടാ, ഹീറോ'; വിമര്‍ശന ശരങ്ങളില്‍ നിന്ന് മുക്തി, 'ദി അണ്‍സങ് ഹീറോ'