Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായം വെറും നമ്പർ മാത്രം,ഇരുന്നൂറാം മത്സരത്തിൽ പോർച്ചുഗലിനായി ഗോളടിച്ച് റൊണാൾഡോ

പ്രായം വെറും നമ്പർ മാത്രം,ഇരുന്നൂറാം മത്സരത്തിൽ പോർച്ചുഗലിനായി ഗോളടിച്ച് റൊണാൾഡോ
, ബുധന്‍, 21 ജൂണ്‍ 2023 (14:08 IST)
യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് തുടര്‍ച്ചയായ നാലാം വിജയം. ഐസ് ലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ തന്റെ ഇരുന്നൂറാം മത്സരത്തിലാണ് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്റെ രക്ഷകനായത്. മത്സരത്തിന്റെ 89ആം മിനിറ്റിലായിരുന്നു 38കാരനായ താരത്തിന്റെ ഗോള്‍.
 
അന്താരാഷ്ട്ര ഫുട്‌ബോളില്‍ തന്റെ 123മത് ഗോളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യതാരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. മറ്റ് യോഗ്യത മത്സരങ്ങളില്‍ എസ്‌റ്റോണിയക്കെതിരെ ബെല്‍ജിയവും മാള്‍ഡോവക്കെതിരെ പോളണ്ടും വിജയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയെ തോൽപ്പിക്കാൻ സഹായിച്ചത് കോലി തന്ന ഉപദേശം, അലക്സ് കാരി