Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സിക്ക് പിന്നാലെ എംബാപ്പെയും പിഎസ്ജി വിടും? കരാർ പുതുക്കില്ലെന്ന് സൂപ്പർ താരം

Kylian Mbappe
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ് വിട്ടതിന് പിന്നാലെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും പാരിസ് സെന്റ് ജെര്‍മെയ്ന്‍ വിടുന്നതായി റിപ്പോര്‍ട്ട്. ക്ലബുമായുള്ള കരാര്‍ നീട്ടാന്‍ തയ്യാറല്ലെന്ന് എംബാപ്പെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയെ രേഖാമൂലം അറിയിക്കുകയായിരുന്നു. 2024 വരെയാണ് താരത്തിന് പിഎസ്ജിയുമായി കരാറുള്ളത്. ഈ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ആവശ്യമെങ്കില്‍ നീട്ടാമായിരുന്നു. ഇതാണ് താരം വേണ്ടെന്ന് വെച്ചത്.
 
ഇതോടെ ഇനി രണ്ട് ഓപ്ഷനുകളാണ് ക്ലബിന് മുന്നിലുള്ളത്. ഒന്നെങ്കില്‍ ഈ സീസണ്‍ കൂടി ക്ലബിനെ താരത്തെ നിലനിര്‍ത്താനാകും. അല്ലെങ്കില്‍ ഫ്രീ ഏജന്റാകുന്നതിന് മുന്‍പ് തന്നെ താരത്തെ മറ്റ് ടീമുകള്‍ക്ക് വില്‍ക്കാനാകും. ലോകകപ്പിലെ സൂപ്പര്‍ പ്രകടനം കൊണ്ട് ഞെട്ടിച്ച എംബാപ്പെയ്ക്കായി യൂറോപ്യന്‍ വമ്പന്മാര്‍ രംഗത്തെത്തുമെന്ന് ഉറപ്പാണ്. അതിനാല്‍ തന്നെ വമ്പന്‍ തുകയാണ് എംബാപ്പെയ്ക്കായി ക്ലബ് പ്രതീക്ഷിക്കുന്നത്. അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബ് വിട്ടതിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരമായ നെയ്മറും ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് കരാര്‍ നീട്ടുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിൽ അശ്വിൻ അവഗണിക്കപ്പെടുന്നു, അവനെ പോലെ മറ്റൊരു താരമില്ല: ഗവാസ്കർ