Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇന്ത്യയെ തോൽപ്പിക്കാൻ സഹായിച്ചത് കോലി തന്ന ഉപദേശം, അലക്സ് കാരി

Kohli
, ബുധന്‍, 21 ജൂണ്‍ 2023 (13:59 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ രണ്ട് ഇന്നിങ്ങ്‌സിലും മികച്ച പ്രകടനം നടത്തിയ താരമായിരുന്നു ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ അലക്‌സ് ക്യാരി.മത്സരത്തില്‍ 48,66* എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്ങ്‌സുകളിലെ താരത്തിന്റെ പ്രകടനം. മത്സരത്തില്‍ ഓസീസിന് മുന്‍തൂക്കം നല്‍കുന്നതില്‍ ഈ പ്രകടനങ്ങള്‍ നിര്‍ണായകമായിരുന്നു. ഇപ്പോഴിതാ തന്റെ പ്രകടനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോലിയുടെയും ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെയും ഉപദേശമാണെന്നാണ് കാരി പറയുന്നത്.
 
ഒരു റിവേഴ്‌സ് സ്വീപ് നിങ്ങള്‍ ഒരിക്കലും അശ്രദ്ധമായി കളിക്കരുതെന്ന് രണ്ട് താരങ്ങളും എന്നോട് ഉപദേശിച്ചിരുന്നു. വിരാട് കോലിയും സ്റ്റീവ് സ്മിത്തും ഒരേ കാര്യം തന്നെ പറയുമ്പോള്‍ ഉറപ്പായിട്ടും അതില്‍ ഒരു കാര്യമുണ്ടാകും. നിങ്ങള്‍ അവരെ അനുസരിക്കും. അതാണ് ഞാനും ചെയ്തത്. അലക്‌സ് കാരി പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്ങ്‌സില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിക്കുന്നതിനിടെയാണ് അലക്‌സ് കാരി 48 റണ്‍സില്‍ പുറത്തായത്. ആദ്യ ഇന്നിങ്ങ്‌സില്‍ ആ ഷോട്ടിന്റെ ആവശ്യമില്ലായിരുന്നുവെന്ന് മത്സരശേഷം അലക്‌സ് കാരി പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഷസില്‍ പണി തന്നത് ബാസ്‌ബോളല്ല, നിര്‍ണായകമായത് ബെന്‍ സ്‌റ്റോക്‌സിന്റെ ആ തീരുമാനം