Royal Challengers Bangalore: ഇങ്ങനെ സംഭവിച്ചാല്‍ ആര്‍സിബി രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തും ! സാധ്യത ഇങ്ങനെ
12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ആര്‍സിബി
Royal Challengers Bangalore: ഒരു സമയത്ത് പ്ലേ ഓഫ് കാണാതെ ഉറപ്പായും പുറത്താകുമെന്ന് ആരാധകര്‍ കരുതിയ ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇപ്പോള്‍ ഇതാ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാനുള്ള അവസരമാണ് ഇവര്‍ക്ക് മുന്നില്‍ തുറന്നുകിടക്കുന്നത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും മറ്റ് ടീമുകള്‍ അവരുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ ആര്‍സിബി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തും. അതിനുള്ള സാധ്യത എങ്ങനെയാണെന്ന് പരിശോധിക്കാം.
12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ആര്‍സിബി. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരെയാണ് ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ട് കളികളിലും ആര്‍സിബി ജയിക്കുകയും പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് കിടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്താല്‍ 16 പോയിന്റോടെ ആര്‍സിബി രണ്ടാം സ്ഥാനത്തേക്ക് എത്തും. നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ 16 പോയിന്റ് ആകുമെങ്കില്‍ ആര്‍സിബിയേക്കാള്‍ നെറ്റ് റണ്‍റേറ്റ് കുറവായത് മുംബൈക്ക് തിരിച്ചടിയാകും.
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് എതിരാളികള്‍.