Select Your Language

Notifications

webdunia
webdunia
webdunia
webdunia

Royal Challengers Bangalore: 'അവന്റെ മരണം ഞങ്ങള്‍ ആഗ്രഹിക്കുന്നു'; ഗില്ലിനും സഹോദരിക്കും നേരെ സൈബര്‍ ആക്രമണം, സമനില തെറ്റി ആര്‍സിബി ആരാധകര്‍ !

കളിക്കുന്നതിനിടെ തലയില്‍ പന്ത് കൊണ്ട് ഗില്‍ മരിക്കട്ടെ എന്ന് പോലും ഷഹ്നീല്‍ ഗില്ലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു

Royal Challengers Bangalore: 'അവന്റെ മരണം ഞങ്ങള്‍ ആഗ്രഹിക്കുന്നു'; ഗില്ലിനും സഹോദരിക്കും നേരെ സൈബര്‍ ആക്രമണം, സമനില തെറ്റി ആര്‍സിബി ആരാധകര്‍ !
, തിങ്കള്‍, 22 മെയ് 2023 (15:40 IST)
Royal Challengers Bangalore: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ സമനില തെറ്റി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍. നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റാണ് ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഗുജറാത്ത് ആര്‍സിബിയെ ആറ് വിക്കറ്റിന് കീഴടക്കിയത്. ഈ മത്സരത്തിനു പിന്നാലെ ശുഭ്മാന്‍ ഗില്ലിനും സഹോദരിക്കും നേരെ സൈബര്‍ ആക്രമണവുമായി ഇറങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ആര്‍സിബി ആരാധകര്‍. ഗില്ലിന്റെ സഹോദരി ഷഹ്നീല്‍ ഗില്ലിനെതിരെ ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് വരെ ആരാധകര്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുണ്ട്. 

webdunia
 
ഗില്ലിന്റെ മരണം തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പോലും ചില ആര്‍സിബി ആരാധകര്‍ ഷഹ്നീല്‍ ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഗില്ലിനും ഷഹ്നീലിനുമെതിരെ ചില ആരാധകര്‍ ശാപവാക്കുകള്‍ മുഴക്കിയിരിക്കുകയാണ്. ഗില്ലിന്റെ കരിയര്‍ നശിക്കുന്നത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നത് എന്നുവരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

webdunia
 
ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സൈബര്‍ ആക്രമണത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത് കടുത്ത ആര്‍സിബി ആരാധകരും വിരാട് കോലി ആരാധകരുമാണ്. കളിക്കുന്നതിനിടെ തലയില്‍ പന്ത് കൊണ്ട് ഗില്‍ മരിക്കട്ടെ എന്ന് പോലും ഷഹ്നീല്‍ ഗില്ലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. 

webdunia
 
എന്നാല്‍ സംഭവം വിവാദമായതോടെ പലരും കമന്റുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. മാത്രമല്ല ചില ആര്‍സിബി ആരാധകര്‍ വേറൊരു വിഭാഗം ആരാധകര്‍ ചെയ്ത തെറ്റിന് ഷഹ്നീലിന്റെ പ്രൊഫൈലില്‍ പോയി ക്ഷമാപണം നടത്തുന്നുണ്ട്.
webdunia


ക്രിക്കറ്റിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ആര്‍ക്കും ഇത്ര മോശം രീതിയില്‍ സംസാരിക്കാന്‍ കഴിയില്ലെന്നും ഗില്‍ ഇന്ത്യയുടെ ഭാവി താരമാണെന്നും ഏതാനും കോലി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shubman Gill: എന്തൊരു വൃത്തികെട്ട സംസ്‌കാരം ! ശുഭ്മാന്‍ ഗില്ലിന്റെ സഹോദരിക്ക് നേരെ സൈബര്‍ ആക്രമണവുമായി ആര്‍സിബി ആരാധകര്‍