Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ തലമുറയിൽ നേരിടാൻ ഇഷ്ടപ്പെടുന്ന ബൗളർ ആര്? സച്ചിൻ തിരഞ്ഞെടുക്കുന്നു

ഈ തലമുറയിൽ നേരിടാൻ ഇഷ്ടപ്പെടുന്ന ബൗളർ ആര്? സച്ചിൻ തിരഞ്ഞെടുക്കുന്നു
, ശനി, 12 ഡിസം‌ബര്‍ 2020 (12:52 IST)
ഈ തലമുറയിലെ ബൗളർമാരിൽ നേരിടാൻ ഇഷ്ടപ്പെടുന്ന താരമാരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ ടെൻഡുൽക്കർ.അഫ്‌ഗാനിസ്ഥാന്റെ സ്റ്റാർ സ്പിന്നറായ റാഷിദ് ഖാനെ നേരിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സച്ചിൻ പറയുന്നത്.
 
ഈ തലമുറയിലെ ഒരു ബൗളരെ നേരിടേണ്ടി വരികയാണെങ്കിൽ അത് റാഷിദ് ഖാനെ ആയിരിക്കും. എല്ലാവരും റാഷിദിന്റെ ബൗളിങ്ങിനെ പ്രശംസിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. റാഷിദിന്റെ ബൗളിങ് ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഗൂഗ്ലി, ലെഗ്‌സ്പിൻ,ടോപ് സ്പിൻ എന്നിങനെ പല വിധത്തിൽ വേരിയേഷനുകൾ ബൗളിങ്ങിൽ കൊണ്ടുവരുന്ന താരമാണ് റാഷിദ്. ഈ വ്യത്യസ്‌തതയാണ് റാഷിദിന്റെ തുറുപ്പുച്ചീട്ട്. സച്ചിൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി, പക്ഷേ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെട്ടേക്കും!