Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൗളർമാർ എറിഞ്ഞിട്ടു, മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

ബൗളർമാർ എറിഞ്ഞിട്ടു, മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (17:38 IST)
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിന മത്സരത്തിൽ ഇന്ത്യക്ക് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന മൂന്നാം ഏകദിനത്തിൽ 13 റൺസിനാണ് ഇന്ത്യൻ വിജയം. ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.
 
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും വ്യത്യസ്‌തമായി ബൗളർമാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ആശ്വാസജയം നൽകിയത്.ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ശാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ, ടി. നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു
 
ഓസീസിനായി ഗ്ലെൻ മാക്സ്‌വെല്ലും നായകൻ ആരോൺ ഫിഞ്ചും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 82 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും ഏഴു ഫോറുമടക്കം 75 റണ്‍സെടുത്താണ് ഫിഞ്ച് മടങ്ങിയത്.ആറാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ - അലക്‌സ് കാരി സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരം സ്വന്തമാക്കുമെന്ന തോന്നലുണര്‍ത്തിയെങ്കിലും കാരി റണ്ണൗട്ടായതോടെ ഓസീസ് പ്രതിരോധത്തിലായി. കാരി 42 പന്തിൽ 38 റൺസെടുത്തു.38 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 59 റണ്‍സെടുത്ത മാക്‌സ്‌വെൽ ഒരറ്റത്ത് പൊരുതിയെങ്കിലും വിജയിക്കാൻ അത് മതിയായിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

32 ഓവറിൽ ടീം സ്കോർ 152ന് അഞ്ച്, തകർച്ചയിൽ നിന്നും സ്കോർ 300 കടത്തിയത് പാണ്ഡ്യയും ജഡേജയും