Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരങ്ങേറ്റ ഏകദിനമത്സരത്തിലും ടെസ്റ്റിലും സെഞ്ച്വറി, അപൂർവ റെക്കോഡുമായി പാക് താരം

അരങ്ങേറ്റ ഏകദിനമത്സരത്തിലും ടെസ്റ്റിലും സെഞ്ച്വറി, അപൂർവ റെക്കോഡുമായി പാക് താരം

അഭിറാം മനോഹർ

, ചൊവ്വ, 17 ഡിസം‌ബര്‍ 2019 (10:40 IST)
ഇന്ത്യൻ ഇതിഹാസതാരമായ സച്ചിൻ ടെൻഡുൽക്കറിന് പോലും അവകാശപ്പെടാനില്ലാത്ത റെക്കോഡ് നേട്ടവുമായി പാക് താരം. പാകിസ്താൻ ഓപ്പണിങ് താരമായ ആബിദ് അലിയാണ് അപൂർവനേട്ടത്തിന് ഉടമയായത്. ശ്രീലങ്കക്കെതിരെ സമനിലയിൽ പിറന്ന സെഞ്ച്വറിയോടെയാണ് താരം ഈ ചരിത്രനേട്ടം കുറിച്ചത്. ഇതോടെ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കുന്ന  ആദ്യ പുരുഷതാരമെന്ന റെക്കോഡും ആബിദ് അലി തന്റെ പേരിൽ കുറിച്ചു.
 
ഇതിന് മുൻപ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരൊറ്റ താരം മാത്രമേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളു. എന്നാൽ അതൊരു വനിതാ ക്രിക്കറ്റർ ആയിരുന്നുവെന്ന് മാത്രം. ഇംഗ്ലണ്ടിന്റെ എനിഡ് ബെയ്ക്വെല്ലാണ് ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറിയടിച്ചത്. 
 
32 കാരനായ അലി ഈ വർഷമാദ്യം ദുബായിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഏകദിനത്തിൽ അരങ്ങേറിയത്. എന്നാൽ ലങ്കക്കെതിരെ നേടിയ അരങ്ങേറ്റ ടെസ്റ്റ് സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടി അവകാശപ്പെടാനുണ്ട്. 10 വർഷങ്ങൾക്ക് ശേഷം മാത്രം ഒരു പാക് താരം അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടി എന്നതാണാത്. 10 വർഷങ്ങൾക്ക് മുൻപ് ഉമർ അക്മലായിരുന്നു അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ പാക് ബാറ്റ്സ്മാൻ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനെ ഭയന്നു, പന്ത് ഫോമിലായി; ധോണിക്ക് തിരിച്ചടി ? !