Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലെജൻഡ്‌സ് ലീഗിൽ ഇക്കുറി കളിക്കാൻ സച്ചിനില്ല!

ലെജൻഡ്‌സ് ലീഗിൽ ഇക്കുറി കളിക്കാൻ സച്ചിനില്ല!
, ഞായര്‍, 9 ജനുവരി 2022 (08:32 IST)
ഈ മാസം ഒനാമിൽ തുടങ്ങാനിരിക്കുന്ന ലെജൻഡ്‌സ് ക്രിക്കറ്റിൽ കളിക്കില്ലെന്ന് സച്ചിൻ ടെൻഡുൽക്കർ. അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച പ്രചാരണ വീഡിയോയിൽ സച്ചിനും ലീഗിന്‍റെ ഭാഗമാകുമെന്ന പരാമര്‍ശം ഉണ്ടായിരുന്നു.
 
വിരമിച്ച കളിക്കാര്‍ പങ്കെടുക്കുന്ന ലീഗില്‍ മൂന്ന് ടീമുകളാണുള്ളത്. ഇന്ത്യ മഹാരാജാസിന് പുറമേ, ഏഷ്യ, റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ടീമുകളും ലീഗില്‍ കളിക്കും. ഈ മാസം 20ന് ഒമാനിലും മസ്‌കറ്റിലുമാണ് ലീഗ് നടക്കുക.യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യ മഹാരാജാസ്.
 
ഏഷ്യാ ടീമില്‍ ഷൊയൈബ് അക്തര്‍, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്‍ഷന്‍, മിസ്ബാ ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ്, അസ്ഗര്‍ അഫ്ഗാന്‍ എന്നിവര്‍ കളിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങനെ പോയാല്‍ ശരിയാകില്ല; പന്തിന്റെ 'ചെവിക്ക് പിടിക്കാന്‍' രാഹുല്‍ ദ്രാവിഡ്