Publish Date: Mon, 03 Apr 2023 (14:28 IST)
Updated Date: Mon, 03 Apr 2023 (14:32 IST)
ഐപിഎല്ലിൽ വിജയത്തോടെ സീസണിന് തുടക്കമിട്ട രാജസ്ഥാൻ റോയൽസ് താരങ്ങളെ പ്രശംസിച്ച് പരിശീലകൻ കുമാർ സങ്കക്കാര.ഹൈദരാബാദിനെതിരായ മത്സരശേഷം ഡ്രെസ്സിംഗ് റൂമിൽ വെച്ച് സംസാരിക്കവെയാണ് ഓരോ താരങ്ങളുടെയും പ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ട് താരം പ്രശംസിച്ചത്.
മികച്ച തുടക്കമാണ് മത്സരത്തിൽ ബട്ട്‌ലറും ജയ്സ്വാളും ചേർന്ന് നൽകിയത്. മത്സരത്തിൽ ഇത് നിർണായകമായിരുന്നു. ആദ്യമത്സരത്തിൽ തന്നെ ഇത്തരം പ്രകടനം നടത്തുക എളുപ്പമല്ല. തുടക്കത്തിലെ പിച്ചിൻ്റെ സ്വഭാവം മനസിലാക്കി ജോസും യശ്വസിയും മികച്ച തുടക്കം ടീമിന് നൽകി. ബട്ട്‌ലർ പുറത്തായ ശേഷം സ്കോറിംഗ് താഴാതെ സഞ്ജുവും യശ്വസിയും ചേർന്ന് കളിച്ചു. ജയ്സ്വാൾ ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെടുന്നു. അവിശ്വസനീയമായ ബാറ്റിംഗാണ് സഞ്ജു നടത്തിയത്. അവസാന ഓവറുകളിലെ ഹെറ്റ്മേയറുടെ സംഭാവനയും നിർണാായകമായി.
ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിൻ്റെയും ആസിഫിൻ്റെയും ബൗളിംഗ് നിർണായകരമായി.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സ്പിൻ ജോഡികളായ അശ്വിനും ചാഹലും തിളങ്ങി. യൂസിയെ പറ്റി ഞാൻ എന്താണ് പറയുക. ഹോൾഡറുടെ ക്യാച്ചും അപാരമായിരുന്നു. ഇതേ പ്രകടനം ആവർത്തിക്കുക എന്നതാണ് പ്രധാനമെന്നും സംഗക്കാര പറഞ്ഞു. ബുധനാഴ്ച ഗുവാഹത്തിയിൽ ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.