Webdunia - Bharat's app for daily news and videos

Install App

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ബൗളറും ആ താരങ്ങൾ: സംഗക്കാര

Webdunia
ചൊവ്വ, 2 ജൂണ്‍ 2020 (08:49 IST)
സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തിരഞ്ഞെടുത്ത് ശ്രീലങ്കയുടെ ഇതിഹാസതാരം കുമാർ സംഗക്കാര. മുന്‍ സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് സംഗക്കാര മികച്ച ബാറ്റ്സ്മാനെയും ബൗളറെയും തിരഞ്ഞെടുത്തത്.
 
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആരെന്ന കാര്യത്തിൽ മറ്റൊരാളെ ചിന്തിക്കേണ്ടതില്ലെന്നും അത് ഇന്ത്യൻ താരം വിരാട് കോലിയാണെന്നും സംഗ പറഞ്ഞു. നേഥൻ ലിയോണിനെയാണ് സംഗക്കാര മികച്ച സ്പിന്നറായി തിരഞ്ഞെടുത്തത്.ആധുനിക ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പരമ്പരാഗത ശൈലിയില്‍ പന്തറിഞ്ഞ് വിക്കറ്റ് വീഴ്ത്തുക എന്നത് എളുപ്പമല്ലെന്നും ലിയോണിന് പക്ഷേ അതിന് കഴിയുന്നുണ്ടെന്നും സംഗക്കാര പറഞ്ഞു.
 
ഫാസ്റ്റ് ബൗളർമാരിൽ ഇംഗ്ലീഷ് സാഹചര്യത്തിൽ ജെയിംസ് ആന്‍ഡേഴ്സണ്‍ മികച്ച ബൗളറാണെന്ന് പറഞ്ഞ സംഗക്കാര ഏത് സാഹചര്യത്തിലും പന്തെറിയാന്‍ മിടുക്കുള്ളവരാണ് ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കും ഇന്ത്യയുടെ ജസ്‌പ്രീത് ബു‌മ്രയെന്നും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments