'എല്ലാക്രിക്കറ്റ് മത്സരങ്ങളും ഒരു സിനിമ പോലെ മുന്‍കൂട്ടി സംവിധാനം ചെയ്തത്': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍

ശ്രീനു എസ്

ശനി, 30 മെയ് 2020 (17:56 IST)
എല്ലാക്രിക്കറ്റ് മത്സരങ്ങളും ഒരു സിനിമ പോലെ മുന്‍കൂട്ടി സംവിധാനം ചെയ്തതാണെന്നും ഒത്തുകളികളാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. ഒരു ദേശിയ മാധ്യമത്തിനോടാണ് ചൗള ഇക്കാര്യം വെളിപ്പെടുത്തിയത്. 20 വര്‍ഷം ഒളിവിലായിരുന്ന ഇയാളെ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
 
അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. 2000ലായിരുന്നു ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വാതുവെപ്പ് നടന്നത്. ഇന്ത്യാപര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ചൗളയുള്‍പ്പെട്ട ഒത്തുകളി സംഘം അവരെ സമീപിച്ചത്. വാതുവെപ്പുകാരും ക്രോണ്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പോലീസ് പിടിച്ചെടുത്തതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ധോണി ഇനി ടീമിലേയ്ക്ക് മടങ്ങിവരേണ്ട ആവശ്യമില്ല, അതിന് വ്യക്തമായ കാരണം ഉണ്ട്'