Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രണ്ട് ഷോട്ടില്‍ എനിക്ക് പാളി'; ആരാധകരുടെ കണ്ണ് നനയിച്ച് സഞ്ജുവിന്റെ വാക്കുകള്‍

Sanju Samson about his innings against South Africa
, വെള്ളി, 7 ഒക്‌ടോബര്‍ 2022 (16:43 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഒന്‍പത് റണ്‍സിന്റെ തോല്‍വി ഇന്ത്യ വഴങ്ങിയെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ ഒറ്റയാള്‍ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു സമയത്ത് സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് പോലും ആരാധകര്‍ക്ക് തോന്നി. എന്നാല്‍ അവസാന ഓവറില്‍ 30 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സ് എടുക്കാനാണ് സഞ്ജുവിന് സാധിച്ചത്. മൂന്ന് ഫോറും ഒരു സിക്‌സും സഞ്ജു നേടി. അവസാന ഓവറില്‍ രണ്ട് ഷോട്ടുകള്‍ തനിക്ക് പാളിയെന്നും ഇല്ലെങ്കില്‍ ഉറപ്പായും ജയിക്കുമായിരുന്നെന്നും സഞ്ജു പറയുന്നു. 
 
' ഇന്നിങ്‌സിന്റെ അവസാനത്തില്‍ എനിക്ക് രണ്ട് ഷോട്ടുകള്‍ മിസ്സായി. ഷംസിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കാരണം അദ്ദേഹം നന്നായി ബൗള്‍ ചെയ്യുന്നുണ്ടായിരുന്നില്ല. ഇന്നിങ്‌സിന്റെ അവസാനം ഒരോവര്‍ ഷംസി എറിയുമെന്ന് എനിക്ക് അറിയാമായിരുന്നു. അവസാന ഓവറില്‍ 24 റണ്‍സ് കണ്ടെത്താനാകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. 40-ാം ഓവറില്‍ നാല് സിക്‌സ് അടിക്കാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജയിക്കാനാണ് കളിച്ചതെങ്കിലും രണ്ട് ഷോട്ടുകള്‍ കൃത്യമായി ഫലം കണ്ടില്ല. എന്തായാലും ടീമിനായുള്ള എന്റെ സംഭാവനയില്‍ സന്തോഷമുണ്ട്,' സഞ്ജു പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജിന്റെ പോലെ ആറ് പന്തിലും സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്; സഞ്ജുവിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം !