‘അടിപതറിയില്ല, അസാധാരണ ഇന്നിങ്സ്’ - സഹതാരത്തെ വാനോളം പുകഴ്ത്തി സഞ്ജു
അയാൾ ശരിക്കും അത്ഭുതപ്പെടുത്തിയെന്ന് സഞ്ജു
Publish Date: Tue, 24 Apr 2018 (12:11 IST)
Updated Date: Tue, 24 Apr 2018 (12:12 IST)
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ക്രഷ്ണപ്പ ഗൌതം കാഴ്ചവെച്ച ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രാജ്സ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ടും സഹതാരവുമായ സഞ്ജു സാംസൺ. മുംബൈയ്ക്കെതിരെ ഐപിഎല്ലിൽ അവസാന ഓവറിൽ നേടിയ വിജയം കൂട്ടായ്മയുടെ കരുത്തിലാണെന്നും സഞ്ജു പറഞ്ഞു.
സമ്മർദം ഒരുപാടുണ്ടായ നിമിഷങ്ങളിലും പതറാതെ നിന്ന കൃഷ്ണപ്പ ഗൗതം 11 പന്തുകളിൽ രണ്ടു സിക്സറും നാലു ബൗണ്ടറിയുമടക്കം അടിച്ചുകൂട്ടിയത് 33 റൺസാണ്. സഞ്ജു സാംസൺ 52 റൺസും ബെൻ സ്റ്റോക്സ് 27 പന്തുകളിൽ 40 റൺസും നേടി.
‘‘ഗൗതം ശരിക്കും അദ്ഭുതപ്പെടുത്തി. അസാധാരണ ഇന്നിങ്സ്. ഗൗതത്തിനും ഞങ്ങൾക്കും എക്കാലവും ഓർത്തിരിക്കാൻ പറ്റിയത്.’’ എന്നായിരുന്നു ഗൌതമിന്റെ പ്രകടനത്തെ കുറിച്ച് സഞ്ജുവിന് പറയാനുണ്ടായിരുന്നത്. നല്ല ഇന്നിങ്സ് കളിച്ചിട്ടും വിജയം വരെ ക്രീസിൽ നിൽക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും സഞ്ജു പറഞ്ഞു.