Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു മറ്റൊരു സെവാഗ് ആകും; ആത്മധൈര്യവും പോരാട്ടവീര്യവും വീരുവിനെ ഓര്‍മപ്പെടുത്തുന്നു

Sanju Samson
, വ്യാഴം, 31 മാര്‍ച്ച് 2022 (09:09 IST)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ 15-ാം സീസണില്‍ അര്‍ധ സെഞ്ചുറിയോടെയാണ് തുടക്കം കുറിച്ചത്. സഞ്ജുവിനെ മറ്റൊരു ഇന്ത്യന്‍ താരവുമായി താരതമ്യപ്പെടുത്താന്‍ ആലോചിച്ചാല്‍ ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ആദ്യം വരുന്ന പേര് വിരേന്ദര്‍ സെവാഗ് എന്നാകും. ക്രീസില്‍ നില്‍ക്കുമ്പോള്‍ സഞ്ജു സെവാഗിനെ ഓര്‍മപ്പെടുത്തുന്നുണ്ട്. 
 
ആത്മധൈര്യവും പോരാട്ടവീര്യവുമാണ് സഞ്ജുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എതിരാളികളെ കൂസാതെ ബാറ്റ് ചെയ്യാനുള്ള സെവാഗിന്റെ അതേ മനോഭാവം സഞ്ജുവിനുമുണ്ട്. ക്രീസില്‍ സെറ്റായി കഴിഞ്ഞാല്‍ വളരെ അപകടകാരിയായ ബാറ്ററാണ് സഞ്ജു, സെവാഗിനെ പോലെ തന്നെ ! എത്ര വലിയ ബൗളറേയും യാതൊരു പതര്‍ച്ചയുമില്ലാതെ സഞ്ജു നേരിടുന്നു. ഹിറ്ററെന്ന നിലയിലും സഞ്ജു സെവാഗിന്റെ മറ്റൊരു പതിപ്പാണ്. സെവാഗിനെ ഹിറ്ററെ പൂര്‍ണമായി പ്രയോജനപ്പെടുത്തുകയാണ് രാജസ്ഥാന്‍ ഫ്രാഞ്ചെസിയുടെ ലക്ഷ്യം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗോൾഡൻ ഡക്ക് മുതൽ ഡയമണ്ട് ഡക്ക് വരെ! ഐപിഎല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി നിക്കോളാസ് പൂറൻ