Webdunia - Bharat's app for daily news and videos

Install App

"ഇത് വെറും സാമ്പിൾ" ന്യൂസിലൻഡ് എയ്‌ക്കെതിരെ അടിച്ച് തകർത്ത് സഞ്ജുവും പൃഥ്വി ഷായും

അഭിറാം മനോഹർ
ബുധന്‍, 22 ജനുവരി 2020 (19:14 IST)
ന്യൂസിലൻഡ് എയ്‌ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് 5 വിക്കറ്റിന്റെ വിജയം. ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടിയ സഞ്ജു സാംസൺ,പൃഥ്വി ഷാ എന്നിവരുടെ പ്രകടനമികവിലാണ് ഇന്ത്യ എ ടീമിന്റെ വിജയം. ഇന്ത്യൻ ടീമിലേക്ക് വിളി വന്നതിന് പിന്നാലയാണ് രണ്ടുപേരുടേയും പ്രകടനമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
 
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. ന്യൂസിലൻഡിന് വേണ്ടി രചിൻ രവീന്ദ്ര(49മും ടോം ബ്രൂസ്(47)ഉം കോള്‍ മക്കോണ്‍ഷി(34) റൺസും നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയപ്പോൾ ഖലീല്‍ അഹമ്മദും അക്‌സര്‍ പട്ടേലും രണ്ടുവീതം വിക്കറ്റുകൾ സ്വന്തമാക്കി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ വെറും 29.5 ഓവറിലാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യ എയ്‌ക്ക് വേണ്ടി പൃഥ്വി ഷാ 35 പന്തില്‍ 48 റൺസും സഞ്ജു സാംസണ്‍ 21 പന്തില്‍ 39 റൺസും സ്വന്തമാക്കി. മത്സരത്തിൽ മായങ്ക് അഗർവാൾ 29 റൺസും ശുഭ്മാൻ ഗിൽ 30 റൺസും സ്വന്തമാക്കി.ന്യൂസിലന്‍ഡിന് വേണ്ടി ജെയിംസ് നീഷാം 2 വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാമത്തെ മത്സരം ജനുവരി 24നും മൂന്നാം മത്സരം ജനുവരി 26നും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിഡ്‌നി ടെസ്റ്റില്‍ ഓസീസിന്റെ ഫ്‌ളോപ്പ് മാന്‍ ഇല്ല, പകരക്കാരനെ പ്രഖ്യാപിച്ചു: അഞ്ചാം ടെസ്റ്റിനുള്ള ടീം ഇങ്ങനെ

Rohit Sharma: 'ടീമിനായി ഞാന്‍ മാറിനില്‍ക്കാം'; സിഡ്‌നിയില്‍ ജസ്പ്രിത് ബുംറ നയിക്കും

India's Test Records at Sydney: 'കണക്കുകള്‍ അത്ര സുഖകരമല്ല'; സിഡ്‌നിയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍

മനു ഭാക്കറിനും ഗുകേഷിനും ഉൾപ്പടെ നാല് പേർക്ക് ഖേൽ രത്ന

രോഹിത് സ്വാർഥൻ, സ്വന്തം കാര്യം മാത്രം നോക്കി ടീമിനെ അപകടത്തിലാക്കി: വിമർശനവുമായി മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments