Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിക്ക് എന്ത് സാധിക്കുമെന്ന് അവൻ കാണിച്ചുതന്നു: സഞ്ജുവിനെ പുകഴ്‌ത്തി രോഹിത്

തനിക്ക് എന്ത് സാധിക്കുമെന്ന് അവൻ കാണിച്ചുതന്നു: സഞ്ജുവിനെ പുകഴ്‌ത്തി രോഹിത്
, ഞായര്‍, 27 ഫെബ്രുവരി 2022 (10:29 IST)
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന്റെ പ്രകടനത്തെ പുകഴ്‌ത്തി നായകൻ രോഹിത് ശർമ. തനിക്ക് എത്ര നന്നായി കളിക്കാനാകുമെന്ന് സഞ്ജു കാണിച്ചുതന്നുവെന്ന് രോഹിത് പറഞ്ഞു.
 
ഞങ്ങളുടെ ബാറ്റിംഗ് യൂണിറ്റില്‍ ധാരാളം പ്രതിഭാശാലികളായ കളിക്കാരുണ്ട്. ഞങ്ങള്‍ അവര്‍ക്കു അവസരം നല്‍കിക്കൊണ്ടിരിക്കും. അതു പരമാവധി മുതലാക്കേണ്ടത് അവർ തന്നെയാണ്. ഈ മത്സരത്തിലെ പ്രകടനത്തിലൂടെ തനിക്ക് എത്ര നന്നായി കളിക്കാനാകുമെന്ന് സഞ്ജു തെളിയിച്ചു.ടീമിലും പരിസരത്തുമായി പ്രതിഭയുള്ള നിരവധി താരങ്ങളുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു.
 
അവർക്ക് ഗ്രൗണ്ടിൽ പോയി അത് പ്രകടിപ്പിക്കാനുള്ള അവസരം ആവശ്യമാണ്. ധാരാളം പേർ  അവസരം കാത്ത് പുറത്തുനില്‍ക്കുകയാണ്, അവരുടെ സമയവും വൈകാതെ വരും രോഹിത് പറഞ്ഞു. മത്സരത്തിൽ 25 പന്തിൽ നിന്ന് 39 റൺസെടുത്താണ് സഞ്ജു പുറത്തായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി 7 വർഷമായി, ഇന്നാണ് എന്റെ രാജ്യത്തെ വിജയത്തിലെത്തിക്കാൻ കാരണമായ കളി കാഴ്‌ച്ചവെയ്ക്കാനായത്: വികാരാധീനനായി സഞ്ജു