Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി 7 വർഷമായി, ഇന്നാണ് എന്റെ രാജ്യത്തെ വിജയത്തിലെത്തിക്കാൻ കാരണമായ കളി കാഴ്‌ച്ചവെയ്ക്കാനായത്: വികാരാധീനനായി സഞ്ജു

അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി 7 വർഷമായി, ഇന്നാണ് എന്റെ രാജ്യത്തെ വിജയത്തിലെത്തിക്കാൻ കാരണമായ കളി കാഴ്‌ച്ചവെയ്ക്കാനായത്: വികാരാധീനനായി സഞ്ജു
, ഞായര്‍, 27 ഫെബ്രുവരി 2022 (09:03 IST)
ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ വിജയത്തിന് പിന്നാലെ വികാരാധീനനായി സഞ്ജു സാംസൺ. മത്സരത്തിൽ ശ്രീലങ്കയുയർത്തിയ 184 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ശ്രേയസ് അയ്യർ,സഞ്ജു സാംസൺ,രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനമികവിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
 
ഒരു ഘട്ടത്തിൽ ഓപ്പണർമാരായ രോഹിത്തിനെ‌യും ഇഷാൻ കിഷനെയും നഷ്ടപ്പെട്ട് 44ന് 2 എന്ന നിലയിലായിരുന്ന ഇന്ത്യയെ 84 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ സഞ്ജു സാംസണും ശ്രേയസ് അയ്യരുമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്.
 
7 മാസത്തിന് ശേഷം ടീമിലെത്തിയ സഞ്ജു പതർച്ചയോടെയാണ് തന്റെ ഇന്നിങ്സ് തുടങ്ങിയെങ്കിലും ഒരറ്റത്ത് ശ്രേയസ് തകർത്തടിച്ചതോടെ പതിയെ താളം വീണ്ടെടുക്കുകയായിരുന്നു. 25 പന്തിൽ 39 റൺസുമായി ഇന്ത്യയെ ഭദ്രമാക്കിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകൽ.
 
അതേസമയം മത്സരശേഷം തന്റെ പ്രകടനത്തെ പറ്റിയും ഇന്ത്യൻ വിജയത്തെ പറ്റിയും സഞ്ജു വികാരാധീനനായി. ഏഴ് വർഷമായി ഞാൻ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയിട്ട്. എന്നാൽ എന്റെ രാജ്യത്തിന്റെ വിജയത്തിലേക്ക് എത്തിക്കാൻ കാരണമായ ഒരു പ്രാധാന്യമുള്ള ഇന്നിങ്‌സ് കളിക്കാൻ എനിക്കായത്. സഞ്ജു പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കെ മികച്ച പ്രകടനം സഞ്ജു ഇന്നും പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസിൽകീവിലെ എണ്ണ സംഭരണ ശാലയിലും ഖാർക്കിവിൽ വാതക പൈപ്പ് ലൈനിലും ആക്രമണം