Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം

സൂര്യകുമാര്‍ യാദവ് തന്നെയാകും ടി20 ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാക്കപ്പ് കീപ്പറായി കെ എല്‍ രാഹുലിനെയാകും ടീമില്‍ ഉള്‍പ്പെടുത്തുക.

Sanju Samson, KCL, Sanju Samson KCL Auction, Kerala Cricket league, KCL Auction News Malayalam, സഞ്ജു ഇനി കൊച്ചി ടീമില്‍, കേരള ക്രിക്കറ്റ് ലീഗ്, സഞ്ജു സാംസണ്‍ കെസിഎല്‍

അഭിറാം മനോഹർ

, വ്യാഴം, 7 ഓഗസ്റ്റ് 2025 (14:47 IST)
ഏഷ്യാകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഏഷ്യാകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കില്ല. സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി ടി20 ടീമില്‍ കളിച്ച താരങ്ങളെയെല്ലാവരെയും ഏഷ്യാകപ്പ് ടീമിലേക്ക് പരിഗണിക്കും. സൂര്യകുമാര്‍ യാദവ് തന്നെയാകും ടി20 ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ബാക്കപ്പ് കീപ്പറായി കെ എല്‍ രാഹുലിനെയാകും ടീമില്‍ ഉള്‍പ്പെടുത്തുക.
 
യുഎഇയിലെ പിച്ചും ആറ് മാസം അപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടുകൊണ്ടാകും ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുക. അതേസമയം ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍,സായ് സുദര്‍ശന്‍ എന്നിവരെ ഏഷ്യാകപ്പിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. ഇവര്‍ക്ക് ഒരു മാസത്തോളം വിശ്രമം അനുവദിക്കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണര്‍മാര്‍.
 
കഴിഞ്ഞ ഐപിഎല്ലില്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി 160 സ്‌ട്രൈക്ക് റേറ്റില്‍ 559 റണ്‍സ് നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ 650 റണ്‍സും സായ് സുദര്‍ശന്‍ 759 റണ്‍സും കഴിഞ്ഞ ഐപിഎല്ലില്‍ നേടിയിരുന്നു. എന്നാല്‍ നിലവില്‍ മികച്ച രീതിയില്‍ കളിക്കുന്ന ഇന്ത്യന്‍ ടി20 ടീമില്‍ കാര്യമായ മാറ്റം വരുത്തേണ്ട എന്നാണ് സെലക്ടര്‍മാര്‍ക്കിടയിലെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്