Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്
ഓവലില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ 6 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ടിനെതിരെ പരമ്പര സമനിലയിലാക്കിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ.
ഓവലില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ 6 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ടിനെതിരെ പരമ്പര സമനിലയിലാക്കിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. മത്സരത്തില്‍ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് 367 റണ്‍സിനാണ് പുറത്തായത്. മത്സരത്തില്‍ 9 വിക്കറ്റ് നഷ്ടമായ നിലയില്‍ തോളിന് പരിക്കേറ്റിട്ടും ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സ് ഇംഗ്ലണ്ടിനായി കളിക്കാനിറങ്ങിയിരുന്നു. മത്സരത്തില്‍ വോക്‌സിന്റെ ഈ തീരുമാനത്തെ കയ്യടികളോടെയാണ് ക്രിക്കറ്റ് ലോകം വരവേറ്റത്.
ഇപ്പോഴിതാ ഈ നിമിഷത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ക്രിസ് വോക്‌സ്. സന്തോഷവും ഒപ്പം സങ്കടവും ഒരുമിച്ച് തോന്നിയ നിമിഷങ്ങളായിരുന്നു. പന്ത് പ്രതിരോധിക്കാനും ഒരു ഓവറെങ്കിലും കളിച്ച് തീര്‍ക്കാനും എനിക്കാകുമോ എന്നാണ് ചിന്തിച്ചത്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. എനിക്കുണ്ടായിരുന്ന മറ്റൊരു ചിന്ത ഞാന്‍ സ്‌ട്രൈക്കില്‍ വന്നാല്‍ ബൗണ്‍സര്‍ നേരിടേണ്ടി വരുമോ എന്ന കാര്യത്തിലായിരുന്നു. കുറച്ച് ബൗണ്‍സറുകള്‍ ദേഹത്ത് കൊള്ളേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ദൈവത്തിനോട് നന്ദിയുണ്ട്. മണിക്കൂറില്‍ 90 മൈല്‍ വേഗതയുള്ള ബൗണ്‍സര്‍ നേരിടേണ്ടി വന്നില്ലല്ലോ. വോക്‌സ് പറഞ്ഞു.