Webdunia - Bharat's app for daily news and videos

Install App

2022ൽ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഏറ്റവും മികച്ചവൻ സഞ്ജു: കണക്കുകൾ കാര്യം പറയട്ടെ

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (18:54 IST)
ഏഷ്യാകപ്പ് ടൂർണമെൻ്റിലെ സൂപ്പർ ഫോറിലെ മോശം പ്രകടനത്തോടെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പറ്റി വീണ്ടും ചർച്ചകൾ നിറയുകയാണ്. നിലവിലെ ടീമിനെ വെച്ച് ടി20 ലോകകപ്പ് പോലുള്ള ടൂർണമെൻ്റിൽ കാര്യമായ നേട്ടം ഉണ്ടാക്കാനാവില്ലെന്നാണ് വിമർശകർ പറയുന്നത്. ഓപ്പണിങ് റോളിൽ കെ എൽ രാഹുലിന് വേണ്ടത്ര തിളങ്ങാനാവാത്തതും മികച്ച തുടക്കം ലഭിച്ചില്ലെങ്കിൽ മധ്യനിര എക്സ്പോസ് ആകുന്നതും ഇന്ത്യയ്ക്ക് തലവേദനയാണ്.
 
ബുമ്രയും ദീപക് ചാഹറും തിരിച്ചെത്തുന്നതോടെ ബൗളിങ്ങിൽ ശക്തി വീണ്ടെടുക്കാമെന്നുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. വിക്കറ്റ് കീപ്പർ ബാറ്ററായി റിഷഭ് പന്ത് പരാജയമായതൊടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിന് വിളിയെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. 2022ലെ കണക്കുകളെടുത്താൽ നിലവിലെ നാല് വിക്കറ്റ് കീപ്പർ ഓപ്ഷനുകളിൽ മികച്ച പ്രകടനം സഞ്ജുവിൻ്റെ പേരിലാണ്.
 
ടീമിലെ ഒന്നാം ഓപ്ഷനായ റിഷഭ് പന്ത് 2022ൽ 134.1 പ്രഹരശേഷിയിൽ 291 റൺസാണ് നേടിയത്. 24.25 ബാറ്റിങ് ശരാശരിയിലാണ് പന്തിൻ്റെ പ്രകടനം. ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ ഓപ്ഷനായും സ്പെഷ്യലിസ്റ്റ് ഫിനിഷറായും കണക്കാക്കുന്ന ദിനേഷ് കാർത്തിക് 2022ൽ നേടിയത് 193 റൻസാണ്. എന്നാൽ പ്രഹരശേഷിയിൽ പന്തിനും താഴെ 133.3 ൽ ആണ് കാർത്തിക് റൺസ് കണ്ടെത്തുന്നത്.
 
ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ ഓപ്ഷനായ ഇഷാൻ കിഷൻ 2022ൽ 30.7 ശരാശരിയിൽ 430 റൺസാണ് നേടിയത്. 130 എന്ന പ്രഹരശേഷിയിലാണ് കിഷൻ്റെ പ്രകടനം. മലയാളി താരമായ സഞ്ജുവാണ് പ്രഹരശേഷിയിലും ബാറ്റിങ് ശരാശരിയിലും മറ്റ് താരങ്ങളേക്കാൾ മുന്നിലുള്ളത്. 158.4 പ്രഹരശേഷിയിൽ 179 റൺസാണ് സഞ്ജു ഈ വർഷം നേടിയത്. 44.75 എന്ന മികച്ച ശരാശരിയിലാണ് സഞ്ജുവിൻ്റെ റൺനേട്ടം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs CSK in Chepauk: 17 വര്‍ഷത്തെ കാത്തിരിപ്പ്; ചെപ്പോക്കില്‍ ജയിച്ച് ആര്‍സിബി

അഭിഷേകും ഹെഡും ഹിറ്റ്മാനുമൊന്നുമല്ല, ടി20 ക്രിക്കറ്റിലെ മികച്ച ബാറ്ററെ തിരെഞ്ഞെടുത്ത് ഹർഭജൻ

MS Dhoni: 'മിന്നല്‍ തല'; ഫില്‍ സാള്‍ട്ടിനെ മടക്കി, എന്തൊരു മനുഷ്യനെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ഓക്ഷനിൽ തന്നെ രാജസ്ഥാൻ തോറ്റു, ഇപ്പോൾ ടീം ബാലൻസ് കണ്ടെത്താൻ കഷ്ടപ്പെടുന്നു: റോബിൻ ഉത്തപ്പ

'ഇതുപോലെ ഒരുത്തനെ നമുക്ക് എന്തിനാ'; റിഷഭ് പന്തിന്റെ പ്രകടനത്തില്‍ നിരാശ, ടിവി തകര്‍ത്തു (വീഡിയോ)

അടുത്ത ലേഖനം
Show comments