ഗ്രൂപ്പ് 2 ല്‍ നിന്ന് ടി 20 ലോകകപ്പ് സെമി ഫൈനലിലേക്ക് പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് രണ്ട് സാധ്യതകള്‍. ഇതില്‍ ഏതെങ്കിലും ഒന്ന് നടക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് തന്നെയാണ് ആരാധകരുടെ മനസ് പറയുന്നത്. ഇന്ത്യ സെമി ഫൈനലില്‍ കയറണമെങ്കില്‍ എന്തൊക്കെ സംഭവിക്കണം ? ഐസിസിയുടെ മാനദണ്ഡമനുസരിച്ച് ഈ രണ്ട് വഴികളാണ് ഉള്ളത്.
സെനാരിയോ 1
ഇന്ത്യ നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ച് ആറ് പോയിന്റ് നേടുക
പാക്കിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയും നമീബിയക്കെതിരെയും ജയിച്ച് ഗ്രൂപ്പില്‍ 10 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തുക
ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനോട് ജയിക്കുകയും എന്നാല്‍ നമീബിയക്കും സ്‌കോട്ട്‌ലന്‍ഡിനുമെതിരെ തോല്‍വി വഴങ്ങുകയും ചെയ്യുക
ന്യൂസിലന്‍ഡിനെതിരെയും ഇന്ത്യയ്‌ക്കെതിരെയും തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്റെ പോയിന്റ് നാലില്‍ തുടരുക.
നമീബിയയും സ്‌കോട്ട്‌ലന്‍ഡും ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക. എന്നാല്‍, ബാക്കിയുള്ള മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്യണം. അപ്പോള്‍ നമീബിയക്ക് നാല് പോയിന്റും സ്‌കോട്ട്‌ലന്‍ഡിന് രണ്ട് പോയിന്റും ആകും
സെനാരിയോ 2
പാക്കിസ്ഥാന്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ച് 10 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമത് എത്തുക
അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുക, ഇന്ത്യയ്‌ക്കെതിരെ തോല്‍വി വഴങ്ങുക
അഫ്ഗാനിസ്ഥാനൊപ്പം തോല്‍വി വഴങ്ങുന്ന ന്യൂസിലന്‍ഡ് നമീബിയയ്‌ക്കെതിരെയും സ്‌കോട്ട്‌ലന്‍ഡിനെതിരെയും ജയിച്ച് ഗ്രൂപ്പില്‍ ആറ് പോയിന്റ് നേടുക
ശേഷിക്കുന്ന മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിച്ച് ഉയര്‍ന്ന നെറ്റ് റണ്‍റേറ്റോടെ ആറ് പോയിന്റ് കരസ്ഥമാക്കി ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുക