Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനെ കണ്ട് കോപ്പിയടിച്ചു, സ്ട്രൈയ്‌റ്റ് ഡ്രൈവ് ചെയ്യാൻ പഠിച്ചതിനെ പറ്റി സെവാഗ്

സച്ചിനെ കണ്ട് കോപ്പിയടിച്ചു, സ്ട്രൈയ്‌റ്റ് ഡ്രൈവ് ചെയ്യാൻ പഠിച്ചതിനെ പറ്റി സെവാഗ്
, വ്യാഴം, 10 ജൂണ്‍ 2021 (19:05 IST)
ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരമാണ് സച്ചിൻ ടെൻഡുൽക്കർ. സച്ചിന്റെ പിൻ‌ഗാമി ആരായിരിക്കുമെന്ന ചോദ്യം മാസ്റ്റർ ബ്ലാസ്റ്റർ കളിച്ചിരുന്ന കാലഘട്ടമാകെ ഉയർന്നു കേട്ട ചോദ്യമാണ്. വിരാട് കോലിയിലൂടെ ഇന്ത്യ അതിന് മറുപടി നൽകിയെങ്കിലും സച്ചിന്റെ പകർപ്പെന്ന് ഒരു കാലത്ത് വിശേഷിക്കപ്പെടാൻ ഭാഗ്യം ലഭിച്ചത് ഇന്ത്യയുടെ വെടിക്കെട്ട് വീരൻ വിരേന്ദർ സെവാഗിനായിരുന്നു.
 
സച്ചിനെ പോലെ മറ്റൊരറ്റത്ത് ബാറ്റ് വീശിയിരുന്ന സെവാഗ് ക്രിക്കറ്റ് പ്രേമികളുടെ സുഖമുള്ള ഓർമ കൂടിയായിരുന്നു. ഇപ്പോഴിതാ സച്ചിന്റെ പ്രശസ്‌തമായ സ്ട്രൈയ്‌റ്റ് ഡ്രൈവുകൾ ടിവിയിൽ കണ്ടാണ് താൻ അത്തരം ഷോട്ടുകൾ കളിക്കാൻ പഠിച്ചതെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് സെവാഗ്. ക്രിക്ഗുരു ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
1992ലെ ലോകകപ്പ് മുതലാണ് ഞാന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങുന്നത്. ആ സമയം മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് കാണുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യും.എങ്ങനെയാണ് സച്ചിന്‍ സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കുന്നത്,ബാക് ഫൂട്ട് പഞ്ച് ചെയ്യുന്നത് എന്നൊക്കെ ടിവിയില്‍ കണ്ടാണ് മനസിലാക്കിയത്. സെവാഗ് പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എവേ മത്സരങ്ങളിലെ പ്രകടനം: ഫാബുലസ് ഫോറിൽ ഏറ്റവും മോശം പ്രകടനം വില്യംസണിന്റേത്