Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണി പാളിയെന്നാ തോന്നുന്നേ.. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസീസ് ടീമിൽ സ്റ്റാർക്കുമില്ല, സ്മിത്ത് നായകനാകും, ഓസീസ് സ്ക്വാഡ് ഇങ്ങനെ

പണി പാളിയെന്നാ തോന്നുന്നേ.. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസീസ് ടീമിൽ സ്റ്റാർക്കുമില്ല, സ്മിത്ത് നായകനാകും, ഓസീസ് സ്ക്വാഡ് ഇങ്ങനെ

അഭിറാം മനോഹർ

, ബുധന്‍, 12 ഫെബ്രുവരി 2025 (13:27 IST)
Australian Team
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ നിന്നും പിന്മാറി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്റ്റാര്‍ക്ക് പിന്മാറിയതെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്. നേരത്തെ പരിക്ക് മൂലം പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവരെ ഓസ്‌ട്രേലിയക്ക് നഷ്ടമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് മാര്‍ക്കസ് സ്റ്റോയ്‌നിസ് വിരമിക്കല്‍ പ്രഖ്യാപിച്ചതും ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് മിച്ചല്‍ സ്റ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും പിന്മാറിയിരിക്കുന്നത്.
 
 പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താകും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസീസിനെ നയിക്കുക. ഇന്ത്യക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയില്‍ പരിക്കേറ്റ കമ്മിന്‍സും, ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചിരുന്നില്ല. നാല് പ്രധാനതാരങ്ങള്‍ക്ക് പകരം 4 മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയന്‍ 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.
 
 ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത്(ക്യാപ്റ്റന്‍), അലക്‌സ് കാരി, സീന്‍ അബോട്ട്, ബെന്‍ ഡ്വാര്‍സ്യൂസ്, നഥാന്‍ എല്ലിസ്, ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്, ആരോണ്‍ ഹാര്‍ഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, തന്‍വീര്‍ സംഗ, മാത്യൂ ഷോര്‍ട്ട്, ആഡം സാമ്പ
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India Squad, Champions Trophy: ബുംറയും ജയ്‌സ്വാളും പുറത്തുപോയപ്പോള്‍ ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ വന്ന മാറ്റങ്ങള്‍